നിസാന്റെ ഭാഗത്ത് നിന്ന് ഒരു ബജറ്റ് എസ് യു വി അതും സബ് കോംപാക്ട് ശ്രേണിയില്‍ സംഗതി ജോറാകും അല്ലെ…എന്നാല്‍ കാത്തിരിപ്പിന് വിരാമമിടാന്‍ സമയമായിരിക്കുന്നു.നിസാന്റെ മാഗ്നൈറ്റ് ഡിസംബര്‍ രണ്ടിന് വിപണിയില്‍ എത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് കമ്ബനി. ഒക്ടോബറില്‍ കണ്‍സെപ്റ്റ് പതിപ്പില്‍ അരങ്ങേറ്റം കുറിച്ച മാഗ്നൈറ്റ് വിപണിയില്‍ പ്രവേശിക്കുമ്ബോള്‍ നിസാന്‍ ഇന്ത്യയില്‍ വന്‍ പ്രതീക്ഷകളാണുള്ളത്. ഇന്നേവരെ രാജ്യത്ത് വില്‍പ്പനയ്ക്കെത്തിയതില്‍ വെച്ച് ഏറ്റവും വില കുറഞ്ഞ കോംപാക്ട് എസ്യുവിയായിരിക്കും ഇതെന്ന പ്രത്യേകത തന്നെയാണ്.
1.0 ലിറ്റര്‍ NA യൂണിറ്റ്, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് മോട്ടോര്‍ എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിനുകളാണ് പുതിയ നിസാന്‍ മാഗ്നൈറ്റിനെ ശക്തിപ്പെടുത്തുന്നത്. 1.0 ലിറ്റര്‍ NA എഞ്ചിന് 71 bhp കരുത്തും, 96 Nm torque ഉം ഉല്പാദിപ്പിക്കുന്നു, ഇത് സ്റ്റാന്‍ഡേര്‍ഡ് അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി യോജിക്കുന്നു. ലോവര്‍-സ്പെക്ക് ട്രിമ്മുകളില്‍ മാത്രമേ ഈ എഞ്ചിന് ലഭ്യമാകൂ.1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റ് 99 bhp കരുത്തും 160 Nm torque ഉം പുറന്തള്ളുന്നു. ഞങ്ങള്‍ ഏഴ് സ്റ്റെപ്പ് CVT വേരിയന്റാണ് ഓടിക്കാണ് ലഭിച്ചത്, ഇതൊരു മികച്ച ഗിയര്‍ബോക്സ് ആണെന്നതില്‍ സംശയമില്ല. ഇതേ എഞ്ചിന്, പവര്‍ കണക്കുകള്‍ ഉല്പാദിപ്പിക്കുന്ന അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഓഫറില്‍ ഉണ്ട്.
അതീവ പ്രാദേശികവല്‍ക്കരണത്തോടെ 5.50 ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള ശ്രേണിയിലായിരിക്കും നിസാന്‍ മാഗ്നൈറ്റിനെ സ്ഥാപിക്കുക. ഒരു വലിയ 10 ലിറ്റര്‍ ഗ്ലോവ്ബോക്സ്, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീനില്‍ ഒന്നിലധികം ക്യാമറ ഡിസ്പ്ലേ, ഒരു വലിയ ഫുട്വെല്‍ ഏരിയ, ലോഞ്ച് അറ്റ് ടെക് പായ്ക്ക് എന്നിവ ഉള്‍പ്പെടുന്ന നിരവധി സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളും നിസാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.ഇതില്‍ വയര്‍ലെസ് ചാര്‍ജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ ഹൈലൈറ്റുകളും ഉള്‍പ്പെടുന്നു. കാര്‍ അഞ്ച് സിംഗിള്‍ ടോണ്‍ മൂന്ന് ഡ്യുവല്‍ ടോണ്‍ ഓപ്ഷനുകളില്‍ അണിഞ്ഞൊരുങ്ങിയാകും വില്‍പ്പനയ്ക്ക് എത്തുക.
കിയ സോനെറ്റ്, ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV300, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ എന്നീ എന്നീ വമ്ബന്‍ മോഡലുകളുമായാണ് ഇന്ത്യയില്‍ മാഗ്നൈറ്റ് മാറ്റുരയ്ക്കുക.