ബെംഗളൂരു: ലോകത്തെ പ്രമുഖ ഇലക്ട്രി വാഹന നിര്‍മാതാക്കളായ ടെസ്ല ഇന്ത്യയില്‍ യൂണിറ്റ് ആരംഭിക്കുന്നു. ഇന്ത്യയില്‍ ആര്‍ഡി യൂണിറ്റും നിര്‍മ്മാണ പ്ലാന്റും സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് ബെംഗളൂരുവില്‍ പുതിയ ശാഖ ആരംഭിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ പുതിയ കമ്ബനി ഓഫീസും രജിസ്റ്റര്‍ ചെയ്തു.
” ഹരിത വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ യാത്രക്ക് കര്‍ണാടകം നേതൃത്വം നല്‍കും. ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല ബെംഗളൂരു കേന്ദ്രമാക്കി ഇന്ത്യയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഞാന്‍ ഇന്ത്യയിലേക്കും കര്‍ണാടകത്തിലേക്കും സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു”- കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ട്വീറ്റ് ചെയ്തു. –
Spread the love