CLOSE

30,000ഓളം പിക്കപ്പ് വാഹനങ്ങള്‍ തിരികെ വിളിച്ച് മഹീന്ദ്ര

30,000ഓളം പിക്കപ്പ് വാഹനങ്ങള്‍ തിരികെവിളിച്ച് മഹീന്ദ്ര. ഇക്കൊല്ലം ഇത് മൂന്നാം തവണയാണ് മഹീന്ദ്ര വാഹനങ്ങള്‍ തിരികെവിളിക്കുന്നത്. ജൂലൈയില്‍ 600 വാഹനങ്ങള്‍ തിരികെ വിളിച്ചിരുന്നു. വാഹനങ്ങളുടെ ഫ്‌ലുയിഡ് പൈപ്പില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

2020 ജനുവരിക്കും 2021 ഫെബ്രുവരിക്കും ഇടയില്‍ നിര്‍മ്മിച്ച 29,878 വാഹനങ്ങളാണ് തിരികെവിളിച്ചത്. പരിശോധനയും മെയിന്റനന്‍സും സൗജന്യമായാണ് മഹീന്ദ്ര നടത്തുക.നാഷികിലെ ഫാക്ടറിയില്‍ 2021 ജൂണ്‍ 21 മുതല്‍ ജൂലൈ 2 വരെയുള്ള കാലയളവില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ് തിരികെവിളിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *