CLOSE

സര്‍വിന്‍പ്ലാസ്റ്റ് എച്ച് ഡി- എം ആര്‍ ഗ്രേഡ് ജിപ്‌സം പ്ലാസ്റ്ററിന് ഗ്ലോബല്‍ സേഫ്റ്റി സമ്മിറ്റ് ബഹുമതി

കാസര്‍ഗോഡ് : ഗ്ലോബല്‍ സേഫ്റ്റി സമ്മിറ്റ് കേരളാ ചാപ്റ്റര്‍ കൊച്ചി ക്രൗണ്‍ പ്ലാസയില്‍വച്ച് നടത്തിയ നാലാമത് ലോക്കല്‍ ഇന്‍വെസ്റ്റേഴ്‌സ് സമ്മിറ്റില്‍ വച്ച്, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സിമന്റും, മണലും ഉപയോഗിക്കാതെ വളരെ കുറഞ്ഞ ചിലവില്‍ വീട് തേക്കാന്‍ ഉപയോഗിക്കുന്ന ഈര്‍പ്പപ്രതിരോധശേഷി കൂടിയ സര്‍വിന്‍പ്ലാസ്റ്റ് HD-MR എന്ന നെക്സ്റ്റ് ജനറേഷന്‍ പോളിമറൈസ്ഡ് ജിപ്‌സം പ്ലാസ്റ്ററിന് ഈ വര്‍ഷത്തെ ബെസ്റ്റ് ജിപ്‌സം പ്ലാസ്റ്റര്‍ ബ്രാന്‍ഡ് ഓഫ് ദ ഇയര്‍ അവാര്‍ഡ് കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന ആരതി ഐ ടെക് പാനല്‍സ് ഇന്‍ഡസ്ട്രിസ്‌ന് ലഭിച്ചു.

ഉയര്‍ന്ന ഗുണമെന്മയും, വില്പനാനന്തര സേവനവുമാണ് കമ്പനിയെ ഇതിന് അര്‍ഹമാക്കിയത്. ആരതി പാനല്‍സിനുവേണ്ടി മാനേജിങ് പാര്‍ട്ണര്‍ ഷിജിത്ത് ശ്രീധര്‍ മുന്‍ MP യും, നടനുമായ ഇന്നസെന്റില്‍നിന്നും അവാര്‍ഡും, ഫലകവും ഏറ്റുവാങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *