CLOSE

ആരാധകര്‍ക്ക് നന്ദി അറിയിച്ച് പ്രിയ താരം മഞ്ജുവാര്യര്‍

ജാക്ക് ആന്റ് ജില്‍’ എന്ന ചിത്രത്തിനായി മഞ്ജു വാര്യര്‍ പാടിയ ‘കിം കിം’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഒരു മില്യണ്‍ കാഴ്ച്ചക്കാരില്‍ എത്തിയിരിക്കുകയാണ്. തൊട്ടുപിന്നാലെ ട്വിറ്ററിലൂടെ മഞ്ജു വാര്യര്‍ ആരാധകര്‍ക്കുളള നന്ദി അറിയിച്ചു. ‘താങ്ക്യൂ ഫോര്‍ ദി ലവ്! കിം കിം!’, മഞ്ജു ട്വീറ്റ് ചെയ്യുകയുണ്ടായി.

കഴിഞ്ഞ ദിവസം മഞ്ജുവാര്യര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ലിറിക്കല്‍ വീഡിയോ റിലീസ് വിവരം പുറത്തുവിടുകയുണ്ടായത്. മുമ്പ്്് ‘കണ്ണെഴുതി പൊട്ടും തൊട്ടു’, ‘ജോ ആന്റ് ദി ബോയ്’ എന്നീ ചിത്രങ്ങള്‍ക്കായി മഞ്ജു ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

സന്തോഷ് ശിവന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ജാക്ക് ആന്റ് ജില്ലില്‍ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു , എസ്തര്‍ അനില്‍, അജു വര്‍ഗ്ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ജാക്‌സ് ബിജോയ്, ഗോപി സുന്ദര്‍ എന്നിവരാണ് സംഗീത സംവിധാനം ചെയ്യുന്നത്.

സന്തോഷ് ശിവന്‍ തന്നെയാണ് സിനിമയുടെ ഛായാഗ്രഹണവും . മലയാളത്തിന് പുറമെ തമിഴിലും സിനിമ റിലീസ് ചെയ്യും. സയന്‍സ് ഫിക്ഷന്‍ രൂപത്തിലുള്ള സിനിമയില്‍ ശാസ്ത്രീയ പരീക്ഷണത്തിന് വിധേയയാകുന്ന ഒരു സ്ത്രീയുടെ കഥാപാത്രമാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *