CLOSE

ടൊവിനോ ചിത്രം ഫോറന്‍സിക് ബോളിവുഡിലേക്ക്

ടൊവിനോ തോമസ് നായകനായെത്തിയ ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു ഫോറന്‍സിക്. ക്രൈം ത്രില്ലര്‍ സിനിമകള്‍ മലയാളത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ ഫോറന്‍സിക്കിന്റെ പ്രാധാന്യം വ്യക്തമായി കാണിച്ച സിനിമയാണ് ഫോറന്‍സിക്. കൊവിഡിന് മുമ്ബ് കേരളത്തില്‍ തീയറ്ററിലെത്തിയ സിനിമ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബോളിവുഡില്‍ ടൊവിനോയുടെ വേഷം ചെയ്യുന്നത് വിക്രാന്ത് മാസെയാണ്. മറ്റ് താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്ന് പുറത്ത് വിട്ടിട്ടില്ല.

മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിനിസ്‌ക്രീനില്‍ നിന്ന് അഭിനയ രംഗത്തെത്തിയ വിക്രാന്ത് മസേ ലൂട്ടേര, ദില്‍ ധഡ്കനേ ദോ, ഹാല്‍ഫ് ഗേള്‍ഫ്രണ്ട് എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. കൊങ്കണാ സെന്‍ ശര്‍മ്മയുടെ എ ഡത്ത് ഇന്‍ ദ ഗഞ്ചിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫെയര്‍ നോമിനേഷനും ലഭിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *