ടേക് ഓഫിന് ശേഷം മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മാലിക്ക്’. ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രം അടുത്ത വര്‍ഷം മെയ് 13ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.
.ചിത്രത്തില്‍ സുലൈമാന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഒരു റിയല്‍ ലൈഫ് കഥാപാത്രത്തെ ആണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ് ചിത്രം. ബാഹുബലി, വിശ്വരൂപം പോലുള്ള ഇന്ത്യന്‍ പടങ്ങളിലും, ക്യാപ്റ്റന്‍ മാര്‍വെല്‍ പോലുള്ള ഹോളിവുഡ് പടങ്ങളിലും വര്‍ക് ചെയ്ത പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ മാസ്റ്റര്‍ ലീ വിറ്റേക്കര്‍ ആണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്.
ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ബിജു മേനോന് – ദിലീഷ് പോത്തന് – വിനയ് ഫോര്‍ട്ട് – നിമിഷ സജയന് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. സുഷിന് ശ്യാമാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. 25 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നത്. ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്.