പ്രൊഫ. സതീഷ് പോള്‍ രചന, സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗാര്ഡിയന്’. സൈജുകുറുപ്പ് നായകനായി എത്തുന്ന ചിത്രത്തില്‍ മിയ സിജോയ് വര്‍ഗീസ്, നയന എന്നിവര്ണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയാണ് ചിത്രം എത്തുന്നത്.
എഡിറ്റിംഗ് വിജി എബ്രഹാം. ഛായാഗ്രഹണം ജോബി ജെയിംസ്. സംഗീതം പ്രദീപ് ടോം. ബ്ലാക്ക് മരിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോബിന് ജോര്‍ജ്, എഡ്വ. ഷിബു കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പബ്ലിസിറ്റി ഡിസൈന്‍സ് ആര്‍ട്ടോകാര്‍പസ്. പിആര്‍ഒ എ എസ് ദിനേശ്, മഞ്ജു ഗോപിനാഥ്.