CLOSE

വിജയുടെ ആദ്യ പാന്‍ ഇന്ത്യ ചിത്രമായി മാസ്റ്റര്‍ റിലീസ് ചെയ്യും

തലപതി വിജയിയുടെ വരാനിരിക്കുന്ന മാസ്റ്റര്‍ എന്ന ചിത്രം പാന്‍ ഇന്ത്യ റിലീസ് ആയിരിക്കും. തമിഴിന് പുറമെ തെലുഗ്, ഹിന്ദി ഭാഷകളില്‍ ചിത്രം ഒരേ ദിവസം റിലീസ് ചെയ്യും. ഇത് ആദ്യമായണ് വിജയുടെ ഒരു ചിത്രം മൂന്ന് ഭാഷാകളില്‍ ഒരേസമയം റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.

ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് ജോലികള്‍ പൂര്‍ത്തിയായി. ഹിന്ദിയില്‍ ചിത്രത്തിന്റെ പേരില്‍ ചെറിയ ഒരു വ്യത്യാസം കൂടിയുണ്ട്. ‘വിജയ് ദി മാസ്റ്റര്‍’ എന്നാണ് ഹിന്ദി പതിപ്പിന് പേര് നല്‍കിയിരിക്കുന്നത്. . യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം പൊങ്കലിന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. ജനുവരി 13/14 തീയതികളില്‍ ചിത്രം റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമാണ് ‘മാസ്റ്റര്‍’.വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സത്യന്‍ സൂര്യനുമാണ്.

വിദ്യാഭ്യസ രംഗത്തെ അഴിമതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നുതെന്നും, ചിത്രത്തില്‍ ഒരു പ്രൊഫസറുടെ വേഷത്തിലാകും വിജയ് എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വിജയ് സേതുപതിയും വിജയിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ഇത്

Leave a Reply

Your email address will not be published. Required fields are marked *