CLOSE

രണ്ടരക്കോടിയുടെ പുത്തന്‍ മെഴ്‌സിഡീസ് വയലിലിട്ട് കത്തിച്ച് യുവാവ്

ഒരു വാഹനം ഇഷ്ടപ്പെട്ട് വാങ്ങിയിട്ട് ഉടനെ അത് കേടായാല്‍ ആര്‍ക്കായാലും ദേഷ്യം വരില്ലേ മിഖായേല്‍ ലിവ്ടിന്‍ എന്ന റഷ്യന്‍ യുട്യൂബര്‍ക്കും അതേ തോന്നിയുള്ളൂ.

ഒരുമാസം മുന്‍പാണ് മെഴ്‌സിഡീസിന്റെ എഎംജി ജി ടി 63 എസ് ഇയാള്‍ വാങ്ങുന്നത്. 2.5 കോടി രൂപയാണ് വാഹനത്തിന്റെ വില. വാങ്ങി 40 ദിവസത്തിനിടെ ആറു തവണയാണ് വാഹനം കേടായത്. അഞ്ച് തവണയും ഇയാള്‍ ഡീലറെ സമീപിച്ച് വാഹനം നന്നാക്കി.

അഞ്ച് തവണയും വാഹനത്തിന്റെ തകരാര്‍ യുട്യൂബിലൂടെ ഇയാള്‍ പങ്കുവച്ചിരുന്നു. ആറാമതും കാര്‍ കേടായപ്പോള്‍ ഷോറൂമിലെത്തിയെങ്കിലും കാര്‍ നന്നാക്കി നല്‍കിയില്ലെന്നാണ് ഇയാള്‍ പറയുന്നത്. ഇതോടെ യുട്യൂബറുടെ നിയന്ത്രണം വിട്ടു.

വയലിന് നടുവിലേക്ക് ഓടിച്ച് കയറ്റിയ കാറില്‍ നിന്ന് പുറത്തിറങ്ങി ഗ്ലാസുകള്‍ താഴ്ത്തി ഡോര്‍ അടച്ചു. ശേഷം ഡിക്കിയില്‍ സൂക്ഷിച്ച ഇന്ധനമെടുത്ത് പുറത്ത് വച്ചശേഷം കാറിന് വെളിയിലും അകത്തുമായി ഇന്ധനമൊഴിക്കുന്നു.പിന്നീട് അടുത്തുള്ള അടുപ്പില്‍ ഭക്ഷണം തയാറാക്കുന്നു. തയാറാക്കിയ ഭക്ഷണം കഴിച്ചുകൊണ്ടാണ് കാര്‍ കത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *