വടക്കേ മലബാറിലെ തെയ്യങ്ങളെ ഇതിവൃത്തമാക്കി ചെറു സിനിമ ഒരുങ്ങുന്നു. ഒരു കോലാധാരി അനുഭവിക്കുന്ന ആത്മ സംഘര്‍ഷങ്ങളിലൂടെ ആധുനിക സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് ‘പൊട്ടന്’ എന്ന കൊച്ചു സിനിമ മുന്നോട്ടുവെക്കുന്നത്. രതീഷ് ബാബു എ കെ സംവിധാനം ചെയ്യുന്ന ”പൊട്ടന്’ ന്റെ നിര്‍മ്മാണം പി സുകുമാരന്‍ അമ്മംകോട് ആണ്. സഹനിര്‍മ്മാണം ജയപുരം ബ്രദേര്‍സ്. യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ യദുരാജ് ബീംബുങ്കാല്‍ കഥയും തിരക്കഥയും ഒരുക്കുന്നു. മധു ബേഡകം, അനീഷ് കുറ്റിക്കോല്‍, ബാലന് കോളിക്കര, സുധി നര്‍ക്കിലക്കാട്, രവി ചെറ്റത്തോട്, പി സുകുമാരന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അഭിനയിക്കുന്നു.
ഛായഗ്രഹണം – റോയ് അയ്യന്തോള്‍, ചീഫ് അസോസിയേറ്റ് ഡയരക്ടര്‍ – ബേബി മാത്യൂസ്, കലാസംവിധാനം – ധനരാജ് ബേഡകം, ഗാനരചന – രഘുനാഥ് ബീംബുങ്കാല്‍, പശ്ചാതല സംഗീതം – നിധീഷ് ബേഡകം, പ്രൊഡക്ഷന്‍ കണ്ട്രോളര് – കല്യാണി കൃഷ്ണന്, പി ആര് ഒ- പ്രജീഷ് രാജ് ശേഖര്‍, സ്റ്റില്‍സ് ബ വിനയന് കുണ്ടംകുഴി, സഹസംവിധാനം – ജിതിന് അപ്പൂസ്, ജിഷ്ണു.
ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കും.