CLOSE

ചിത്രീകരണത്തിനൊരുങ്ങി സലാര്‍

പ്രേഷകരുടെ പ്രിയപ്പെട്ട നടന്‍ പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സലാര്‍’. പ്രശാന്ത് നീല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പൂജ നാളെ ഹൈദരാബാദില്‍ നടക്കും. കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത്‌നാരായണന്‍ സി.എന്‍, സംവിധായകന്‍ എസ്എസ് രാജമൗലി, നടന്‍ യഷ് എന്നിവര്‍ പൂജയില്‍ പങ്കുചേരും.

പ്രഭാസിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും സലാറിലേതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഹോംബാലെ ഫിലിംസ് ആണ് സലാര്‍ ഒരുക്കുന്നത്. ജനുവരി അവസാന വാരത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *