സൂര്യ നായകനായ തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്കറില് മത്സരിക്കും. മികച്ച നടന്, മികച്ച നടി, മികച്ച സംവിധായകന് അടക്കമുള്ള വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുക. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടിയിരുന്നു. ഓസ്കറില് മത്സരിക്കുന്നത്തിന്റെ സന്തോഷം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.
കുറഞ്ഞ ചിലവില്‍ ആഭ്യന്തര വിമാന യാത്ര സാധ്യമാക്കിയ എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജി.ആര് ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കി സുധ കോണ്‍ഗര സംവിധാനം ചെയ്ത ചിത്രമാണ് സൂരറൈ പോട്ര്. കോവിഡ് പ്രതിസന്ധി മൂലം തീയറ്റര്‍ റിലീസിന് പകരം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്.
Spread the love