CLOSE

അണ്ണാത്തെയുടെ ചിത്രീകരണം മെയില്‍ പുനരാരംഭിക്കാന്‍ തീരുമാനം

സിരുത്തൈ ശിവ സംവിധാനം ചെയ്ത് രജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് അണ്ണാത്തെ. കൊവിഡ് പ്രതിസന്ധി കാരണം പല തവണ ചിത്രീകരണം മുടങ്ങിയ ചിത്രം കൂടിയാണ് അണ്ണാത്തെ. എന്നാല്‍ മെയ് മാസത്തില്‍ സിനിമ ചിത്രീകരണം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായാണ് സൂചന. ചെന്നൈയിലെ വസതിയില്‍ വിശ്രമത്തിലിരിക്കുന്ന രജനികാന്തിനെ സിരുത്തൈ ശിവ സന്ദര്‍ശിച്ചതോടെയാണ് അണ്ണാത്തെയുടെ ചിത്രീകരണം സംബന്ധിച്ച് വീണ്ടും വാര്‍ത്ത വന്നിരിക്കുന്നത്. നവംബറില്‍ ദീപാവലി റിലീസ് ആയി ചിത്രം എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

സിനിമ സെറ്റില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. ഖുശ്ബു, കീര്‍ത്തി സുരേഷ്, മീന തുടങ്ങി ഒട്ടേറെ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. റാമോജി റാവു ഫിലിം സിറ്റിയിലാണ് അണ്ണാത്തെയുടെ ചിത്രീകരണം നടക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *