CLOSE

മഞ്ജു വാര്യര്‍ ഹിറ്റ് ചിത്രത്തെ ട്രോളി സോഷ്യല്‍ മീഡിയ

മഞ്ജു വാര്യരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ബ്ലാക്ക് ഷോര്‍ട്ട് സ്‌കര്‍ട്ടും വെള്ള ഷര്‍ട്ടുമണിഞ്ഞാണ് മഞ്ജു പ്രസ് മീറ്റില്‍ പങ്കെടുക്കാന്‍ എത്തിയത്. 40 വയസ് കഴിഞ്ഞിട്ടും മഞ്ജു ഒരു കൗമാരിയെ പോലെ തന്നെയെന്നാണ് ആരാധകര്‍ പറയുന്നത്.ചതുര്‍മുഖം എന്ന ചിത്രത്തിന്റെ പ്രസ്മീറ്റുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ഉള്ള ചിത്രങ്ങള്‍ ആണിവ.നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍.

മഞ്ജുവിന്റെ വൈറലായ ചിത്രം കണ്ടാല്‍ സ്‌കൂള്‍ കുട്ടിയെ പോലെയുണ്ടെന്നും ചിലര്‍ പറയുന്നു. ഇത്തരത്തില്‍ ചിത്രീകരിക്കുന്ന ട്രോള്‍ ഫോട്ടോകളും ആരാധകര്‍ ഇറക്കി തുടങ്ങി. സ്‌കൂള്‍ ബാഗും, വാട്ടര്‍ ബോട്ടിലുമായി യൂണിഫോം ഇട്ട് സ്‌കൂളില്‍ പോകുന്ന മഞ്ജുവിന്റെ ട്രോള്‍ ചിത്രവും സോഷ്യല്‍ മീഡിയകളില്‍ ഹിറ്റാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *