CLOSE

ധനുഷിന്റെ ‘കര്‍ണന്‍’ ആശിര്‍വാദ് സിനിമാസ് കേരളത്തിലെത്തിക്കും

ധനുഷിനെ നായകനാക്കി മാരി സെല്‍വ രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കര്‍ണന്‍’. ചിത്രം ഏപ്രില്‍ ഒമ്ബതിന് കേരളത്തിലെത്തിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. ആന്റണി പെരുമ്ബാവൂരിന്റെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ കമ്ബനിയായ ആശിര്‍വാദ് സിനിമാസ് കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശാനവകാശം സ്വന്തമാക്കി. പരിയേറും പെരുമാള്‍ ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയനായ സംവിധായകന്‍ സെല്‍വ രാജ് 1991ല്‍ തിരുനെല്‍വേലിയില്‍ നടന്ന ജാതീയ സംഘര്‍ഷത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

മലയാളികളുടെ പ്രിയതാരം രജിഷ വിജയന്‍ നായികയായെത്തുന്ന ചിത്രത്തില്‍, ലാല്‍, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. രജിഷ വിജയന്റെ ആദ്യം തമിഴ് സിനിമ കൂടിയാണ് കര്‍ണന്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന് സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കുന്നത്. നിലവില്‍ ‘ദി ഗ്രേ മാന്‍’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ധനുഷ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *