CLOSE

കെജിഎഫ് ചാപ്റ്റര്‍ 2-ന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി സീ കേരളം

കൊച്ചി: പ്രശസ്ത താരം യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത പുതിയ ആക്ഷന്‍ ചിത്രം കെജിഎഫ് ചാപ്റ്റര്‍-2വിന്റെ സാറ്റലൈറ്റ് അവകാശം മുന്‍നിര വിനോദ ചാനലായ സീയുടെ കേരളം, കന്നഡ, തമിഴ്, തെലുഗു ഉള്‍പ്പെടുന്ന സൗത്ത് ക്ലസ്റ്റര്‍ സ്വന്തമാക്കി. ഹൊംബാലെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. കെജിഎഫ് ചാപ്റ്റര്‍ 1 ആഗോളതലത്തില്‍ 50 ഇടങ്ങളിലായി 100ലേറെ തീയെറ്ററുകളില്‍ റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ തന്നെ 100 കോടി രൂപയിലേറെ വാരിക്കൂട്ടി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ കന്നഡ ചിത്രമായി മാറുകയും ചെയ്തു. ഈ ആക്ഷന്‍ ബ്ലോക്ക്ബസ്റ്ററിന്റെ രണ്ടാം ഭാഗമായി വരുന്ന കെജിഎഫ് ചാപ്റ്റര്‍ 2 ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റാണ്. ചിത്രത്തിന്റെ ടീസര്‍ ട്വിറ്ററിലും യൂട്യൂബിലും ട്രെന്ഡിങില്‍ ഒന്നാമതെത്തിയതിനു പുറമെ 208 മില്യണിലധികം പേര്‍ കാണുകയും ചെയ്തു. ഈ മെഗാ എന്റെര്‍റ്റൈനെര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തതിനുശേഷം അതാത് ഭാഷകളില്‍ സീ കേരളം, സീ കന്നഡ, സീ തമിഴ്, സീ തെലുങ്ക് ചാനലുകളിലൂടെ പ്രേക്ഷകര്‍ക്കു കാണാം.

”ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന കെജിഎഫ് ചാപ്റ്റര്‍ 2-ന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി ചിത്രം നാല് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മിനിസ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. പ്രേക്ഷകര്‍ക്ക് ഞങ്ങള്‍ നല്കിയ വാഗ്ദാനം പാലിക്കുന്നതിനും മികച്ച വിനോദം അവരുടെ വീടുകളിലെത്തിക്കുന്നതിനും ഒരു ബ്രാന്ഡ് എന്ന നിലയിലുള്ള ഞങ്ങളുടെ ഉറച്ച കാല്‍വെപ്പാണിത്. ഇതിലൂടെ, ലോകമെമ്പാടുമുള്ള വൈവിധ്യമാര്‍ന്ന പ്രേക്ഷകരെ ആകര്‍ഷിക്കുകയും അവരുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഗുണമേന്മയുള്ള ഉള്ളടക്കം പ്രേക്ഷകരുടെ മുമ്പിലെത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,’ സീ എന്റര്‌ടൈന്മെന്റ് എന്റര്‌പ്രൈസസ് ലിമിറ്റഡ് ക്ലസ്റ്റര്‍ ഹെഡ് – സൗത്ത് സിജു പ്രഭാകരന്‍ പറഞ്ഞു.

‘ പ്രേക്ഷകര്‍ക്ക് എന്നും മികച്ച വിനോദം തന്നെ നല്‍കുവാന്‍ ഞങ്ങള്‍ എപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്, ഇതും അതുപോലെ ഒരു കാല്‍വെപ്പാണ്. കെജിഎഫ് ചാപ്റ്റര്‍ 2 വിന്റെ സാറ്റലൈറ്റ് റൈറ്റ് സീ കേരളം നേടിയിരിക്കുന്നു. കെജിഎഫ് ചാപ്റ്റര്‍ 1 ന്റെ കടുത്ത ആരാധകരായ മലയാളികളിലേക്കു ഈ മെഗാ എന്റെര്‍റ്റൈനര്‍ കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ ഞങ്ങളും ആവേശത്തിലാണ്,’ സീ കേരളം ബിസിനസ് ഹെഡ് സന്തോഷ് ജെ നായര്‍ പറയുന്നു.

”ഞങ്ങളുടെ ഏറ്റവും മികച്ച കലാസൃഷ്ടിയായ കെജിഎഫ് ചാപ്റ്റര്‍ 2 നാല് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അവതരിപ്പിക്കുന്നതിനുള്ള സാറ്റലൈറ്റ് അവകാശം സീയുടെ സൗത്ത് ക്ലസ്റ്ററിന് നല്കുന്നതില് സന്തോഷമുണ്ട്. ആഗോള പ്രേക്ഷകര്‍ക്ക് അനുയോജ്യമായ വിധത്തില്‍ വിനോദവും ആകര്‍ഷകമായ ഉള്ളടക്കവും നിര്‍മിക്കാനാണ് ഹൊംബാലെ ഫിലിംസ് ശ്രമിക്കുന്നത്, സീയുടെ സൗത്ത് ക്ലസ്റ്റര്‍ ചാനലുകളുമായുള്ള പങ്കാളിത്തത്തോടെ, കൂടുതല്‍ വിശാലമായി പ്രേക്ഷകരിലേക്കെത്താനാകുമെന്ന് ആത്മവിശ്വാസമുണ്ട്,’ നിര്മാതാവ് വിജയ് കിരഗണ്ടൂര്‍ പറഞ്ഞു.

”കെജിഎഫ് ചാപ്റ്റര്‍ 2-വിന് എന്റെ ഹൃദയത്തില്‍ വളരെ സവിശേഷമായ സ്ഥാനമുണ്ട്. എന്റെ സംവിധായകന്‍ പ്രശാന്ത് നീലിനും നിര്‍മാതാവ് വിജയ് കിര്‍ഗണ്ടൂരിനും എനിക്കും വളരെ വ്യത്യസ്തവും പൊരുത്തമുള്ളതുമായ ഒരു കാഴ്ച്ചപ്പാട് ഉണ്ട്. ഞങ്ങള്‍ വിശ്വസിച്ച് ചെയ്യുന്ന ജോലിയില്‍ പ്രേക്ഷകരും വിശ്വാസമര്‍പ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് നന്ദിയുണ്ട്. പ്രേക്ഷകര്‍ നല്കുന്ന സ്‌നേഹവും പിന്തുണയും വിലമതിക്കാനാകാത്തതാണ്. എന്റെ നാട്ടില്‍ നിന്നുള്ള ഒരു സിനിമ ഇന്ത്യയിലൊട്ടാകെയുള്ള പ്രേക്ഷകരെ ഒന്നിപ്പിച്ചതില് വളരെ സന്തോഷമുണ്ട്. ഇന്ത്യയിലെ പ്രേക്ഷകര്‍ക്ക് മികച്ച വിനോദം നല്കിക്കൊണ്ടിരിക്കുന്നു സീ ചാനലുകളുടെ സൗത്ത് ക്ലസ്റ്ററുമായി സഹകരിക്കുന്നതില്‍ ഏറെ ആഹ്‌ളാദമുണ്ട്. സീയോടുള്ള എന്റെ നന്ദിയും ആശംസകളും അറിയിക്കുന്നു. ഭാവിയിലും നമുക്ക് മികച്ച പ്രൊജക്ടുകളില്‍ ഒന്നിക്കാന് കഴിയുമെന്നാണ് പ്രതീക്ഷ,’ റോക്കിംഗ് സ്റ്റാര്‍ യാഷ് പറഞ്ഞു.

യാഷിനൊപ്പം ഈ ഹൊംബാലെ ഫിലിംസ് ചിത്രത്തില്‍ സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ടണ്ഠന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *