CLOSE

ഈ ക്രിസ്മസിന് ആമിര്‍ ഖാന്‍ ചിത്രമില്ല; ‘ലാല്‍ സിംഗ് ഛദ്ദ’ടെ റിലീസ് നീട്ടി

ഓസ്‌കര്‍ അവാര്‍ഡ് നേടിയ ടോം ക്രൂയിസ് ചിത്രം ‘ഫോറസ്റ്റ് ഗംപി’ന്റെ ബോളിവുഡ് റീമേക്കായ ലാല്‍ സിംഗ് ഛദ്ദയുടെ റിലീസ് നീട്ടി. ആമിര്‍ ഖാന്‍ നായകനാകുന്ന ഹിന്ദി ചിത്രം നേരത്തേ ക്രിസ്മസിന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചത്.

ഒക്ടോബര്‍ 22 മുതല്‍ സിനിമാതിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും സിനിമ ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

കൊവിഡ് കാലത്ത് സിനിമയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും വൈകിയതിനാല്‍ ലാല്‍ സിംഗ് ഛദ്ദ 2022 ഫെബ്രുവരിയില്‍ വാലന്റൈന്‍സ് ഡേ റിലീസായി പുറത്തിറങ്ങുമെന്നാണ് പുതിയ പ്രഖ്യാപനം. അദ്വൈത് ചന്ദന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരീന കപൂര്‍ ആണ് നായിക. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, വയാകോം 18 സ്റ്റുഡിയോസ്, പാരമൗണ്ട് പിക്ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് കോമഡി ഡ്രാമ ചിത്രം നിര്‍മിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *