പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ ശുദ്ധജല മത്സ്യ ഹാച്ചറി, ആറ്റുകൊഞ്ച് ഹാച്ചറി, ഓരുജല മത്സ്യ ഹാച്ചറി, ചെമ്മീന്‍ ഹാച്ചറി, കടല്‍ മത്സ്യ ഹാച്ചറി, ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് യൂണിറ്റ്, ഓര്‍ണമെന്റല്‍ ഫിഷ് ബ്രൂഡ് ബാങ്ക്, മത്സ്യത്തീറ്റ നിര്‍മ്മാണ യൂണിറ്റ് എന്നിവ പുതുതായി സ്ഥാപിക്കുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍/ സ്ഥാപനങ്ങളില്‍ നിന്നും മാര്‍ഗ്ഗരേഖ പ്രകാരമുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ ക്ഷണിച്ചു. താല്പര്യമുള്ളവര് ബന്ധപ്പെട്ട ഫിഷറീസ് ജില്ലാ ഓഫീസുകളില്‍ 28നു മുമ്പായി പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫിഷറീസ് ജില്ലാ ഓഫീസുമായോ dof.gov.in/PMMSY എന്ന വെബ്സൈറ്റോ സന്ദര്‍ശിക്കുക.
Spread the love