CLOSE

ജില്ലാ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠന ധനസഹായം പദ്ധതിയിലേക്ക്

കാസറഗോഡ്: ജില്ലാ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠന ധനസഹായം പദ്ധതിയിലേക്ക് അപേക്ഷിക്കാം. മെഡിക്കല്‍, എഞ്ചിനീയറിങ്, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം, പോളിടെക്നിക്, ബിഎഡ്, ഡിഎഡ്, ഐ.ടി.ഐ എന്നീ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കാമ് അവസരം. സംസ്ഥാനത്തിന് പുറത്തുളള അംഗീകൃത സര്‍വ്വകലാശാലകളുടെ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2019-20 വര്‍ഷം പഠനധനസഹായം കൈപ്പറ്റി തുടര്‍ പഠനം നടത്തുന്നവരും, ബ്ലോക്ക് പഞ്ചായത്തിന്റെ ഇതേ പദ്ധതിക്ക് അര്‍ഹരായവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഒക്ടോബര്‍ 31 നകം ലഭിക്കണം. അപേക്ഷാ ഫോം ജില്ലാ പട്ടികജാതി വികസന ഓഫീസ്, മഞ്ചേശ്വരം,കാസറകോട്, കാറഡുക്ക,കാഞ്ഞങ്ങാട്,നീലേശ്വരം,പരപ്പ ബ്ലോക്കുകളിലെ പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994256162

Spread the love

Leave a Reply

Your email address will not be published. Required fields are marked *