CLOSE

വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് നല്‍കുന്ന 2020-21 വര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കാസറഗോഡ്: വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് നല്‍കുന്ന 2020-21 വര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 10-ാം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്കും സാങ്കേതികവും തൊഴില്‍പരവുമായ കോഴ്സുകള്‍ക്കും പഠിക്കുന്ന കുട്ടികള്‍ക്കും അപേക്ഷിക്കാം. കേരളാ സര്‍ക്കാര്‍, എയിഡഡ് വിദ്യാഭ്യാസ സ്ഥാപനത്തിലോ കേന്ദ്രിയ വിദ്യാലയത്തിലോ പഠിക്കുന്നതും കഴിഞ്ഞ വര്‍ഷാവസാന പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുള്ളവരുമായിരിക്കണം. രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കുറവുള്ള കുട്ടികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. അപേക്ഷാ ഫോമും വിശദവിവരങ്ങളും WWW.Sainikwelfarekera;a.org ല്‍ ലഭ്യമാണ്. രണ്ട് രൂപയുടെ കോര്‍ട്ട് ഫീസ് സ്റ്റാമ്പ് പതിച്ച അപേക്ഷ നവംബര്‍ 30 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 04994256860

Spread the love

Leave a Reply

Your email address will not be published. Required fields are marked *