CLOSE

വാട്ടര്‍ അതോറിറ്റി പെന്‍ഷന്‍കാര്‍ക്ക് മാര്‍ച്ച് 31 വരെ ജീവനപത്രം സമര്‍പ്പിക്കാം

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയിലെ സര്‍വീസ് /കുടുംബ പെന്‍ഷന്‍കാരുടെ 2021ലെ വാര്‍ഷിക ജീവനപത്രം സമര്‍പ്പിക്കാനുള്ള അവസാന തീയതി കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ നീട്ടി. വാര്‍ഷിക ജീവനപത്രം, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഉള്‍പ്പെടെ വാട്ടര്‍ അതോറിറ്റിയുടെ അതത് മേഖല ചീഫ് എഞ്ചിനീയര്‍, സര്‍ക്കിള്‍, ഡിവിഷന്‍ ഓഫിസുകളിലോ, പെന്‍ഷന്‍ വിതരണ സെല്ലിലോ നേരിട്ടോ തപാല്‍ മുഖേനയോ ( അക്കൗണ്ട്‌സ് ഓഫീസര്‍, പെന്‍ഷന്‍ വിതരണ സെല്‍, കേരള വാട്ടര്‍ അതോറിറ്റി, ജലഭവന്‍ വെള്ളയമ്പലം, തിരുവനന്തപുരം 695033 എന്ന മേല്‍വിലാസത്തില്‍) pensiondisbursementcell@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ലഭ്യമാക്കാവുന്നതാണ്. www.kwa.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വാര്‍ഷിക ജീവന പത്രത്തിന്റെ മാതൃകയും അവ സമര്‍പ്പിക്കേണ്ടതിനാവശ്യമായ നിര്‍ദേശങ്ങളും ലഭ്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *