CLOSE

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരം

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരമൊരുക്കി മെഡിക്കല്‍ ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമായ മെഡിട്യുട്ട്. ഓള്‍ ഇന്ത്യ മെഡിക്കല്‍ ക്വിസ് മത്സരത്തില്‍ ഒന്ന് , രണ്ട്, മൂന്ന്, നാല് വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്റേണുകള്‍ക്കും ഈ ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. ക്വിസ് മത്സരത്തിന് മുന്നോടിയായി സെപ്റ്റംബര്‍ 30 ന് മോക്ക് എക്‌സാം നടക്കും.

ഒക്ടോബര്‍ 5ന് നടക്കുന്ന പരീക്ഷയുടെ ഘടനയെക്കുറിച്ച് ഒരു ധാരണ നല്‍കാനും പ്ലാറ്‌ഫോം പരിചയപ്പെടാനും മത്സാരാര്‍ത്ഥികളെ സഹായിക്കുവാനാണ് മോക്ക് എക്‌സാം സംഘടിപ്പിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ മാസവും സമയബന്ധിതമായ ക്വിസ് മത്സരം സംഘടിപ്പിക്കുമെന്നും മെഡിട്യുട്ട് അധികൃതര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന മികച്ച 3 മത്സാരാര്‍ത്ഥികള്‍ക്ക് യഥാക്രമം 10,000, 7,500, 5,000 രൂപ ക്യാഷ് പ്രൈസ് സമ്മാനമായി നല്‍കും. മത്സരത്തി പങ്കെടുക്കുവാനും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവാനും https://medetuit.com എന്ന വെബ്‌സൈറ് സന്ദര്‍ശിക്കാം. പങ്കെടുക്കുവാന്‍ സെപ്റ്റംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *