CLOSE

മകന്റെ അശ്ലീല വീഡിയോ ശേഖരം രക്ഷിതാക്കള്‍ നശിപ്പിച്ചു; 55 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

വാഷിങ്ടണ്‍: മകന്റെ അശ്ലീല വീഡിയോ ശേഖരം നശിപ്പിച്ച രക്ഷിതാക്കള്‍ക്ക് 75,000 ഡോളര്‍ (ഏകദേശം 55 ലക്ഷം രൂപ) പിഴയിട്ട് അമേരിക്കന്‍ കോടതി. യു.എസിലെ മിഷിഗണിലാണ് സംഭവം. താന്‍ സൂക്ഷിച്ച വീഡിയോകള്‍ നശിപ്പിച്ച രക്ഷിതാക്കള്‍ക്കെതിരെ മകന്‍ കേസ് കൊടുക്കുകയായിരുന്നു. ഡേവിഡ് വെര്‍ക്കിങ് എന്ന 42കാരനാണ് പരാതിക്കാരന്‍. 2016ല്‍ വിവാഹ മോചനം നേടിയ ഡേവിഡ് പിന്നീട് മിഷിഗണ്‍ തടാകക്കരയിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. പിന്നീട് കുറച്ചുകാലം ഇന്ത്യാനയില്‍ താമസിച്ച് തിരിച്ചുവന്നപ്പോഴാണ് താന്‍ സൂക്ഷിച്ച അശ്ലീല വിഡിയോ ശേഖരം മാതാപിതാക്കള്‍ നശിപ്പിച്ചതായി കണ്ടത്.

നൂറുകണക്കിന് അശ്ലീല വിഡിയോകളും പുസ്തകങ്ങളുമാണ് 12 പെട്ടികളിലായി ഡേവിഡ് സൂക്ഷിച്ചിരുന്നത്. വീഡിയോ ശേഖരം കണ്ട് ഞെട്ടിയതായും മകന്റെ നന്മയെ കരുതിയാണ് ഇവ നശിപ്പിച്ചതെന്നും കാണിച്ച് പിതാവ് ഡേവിഡിന് മെയില്‍ അയക്കുകയും ചെയ്തിരുന്നു. കുറ്റകരമായതും കൈവശം വെക്കാന്‍ പാടില്ലാത്തതുമായ ദൃശ്യങ്ങളും കൂട്ടത്തിലുണ്ടായിരുന്നെന്ന് പിതാവ് പറയുന്നു.

എന്നാല്‍, പിതാവിന്റെ വാദം നിഷേധിച്ച ഡേവിഡ് ഇരുവര്‍ക്കെതിരെയും കേസ് കൊടുക്കുകയായിരുന്നു. 1605 ഡിവിഡികളും വിഎച്ച്എസ് ടേപ്പുകളും 50ലേറെ സെക്‌സ് ടോയ്‌സും നശിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ഡേവിഡിന്റെ പുസ്തകങ്ങള്‍ മാതാപിതാക്കള്‍ സ്വന്തം ഇഷ്ടത്തിന് കൈകാര്യം ചെയ്തോ എന്ന നിയമപ്രശ്നമാണ് പരിശോധിച്ചതെന്ന് ജഡ്ജി പോള്‍ മലോനി ഉത്തരവില്‍ പറഞ്ഞു. നശിപ്പിക്കപ്പെട്ട വസ്തുക്കളുടെ ഉടമസ്ഥാവകാശം ഡേവിഡിനാണുള്ളത്. മാതാപിതാക്കള്‍ കോടതിയില്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഒരാളുടെ വസ്തുക്കള്‍ക്ക് മറ്റൊരാള്‍ക്ക് അവകാശത്തോടെ കൈകാര്യം ചെയ്യാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരുകൂട്ടര്‍ക്കും വിശദമായ വാദങ്ങള്‍ എഴുതി സമര്‍പ്പിക്കാനായി കേസ് ഫെബ്രുവരിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *