CLOSE

സിംഗപ്പൂരില്‍ കോടികളുടെ തട്ടിപ്പ്; ഇന്ത്യക്കാരിയായ യുവതിക്ക് ആറ് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി

ആറ് ലക്ഷം സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം മൂന്നര കോടി രൂപ) വിവിധ ആളുകളില്‍ നിന്ന് തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരിയായ യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. 42 വയസുകാരിയായ കവീന ജയകുമാര്‍ എന്ന യുവതിയാണ് തട്ടിപ്പ് നടത്തിയത് ഇതുവരെ 9 ലക്ഷത്തിലധികം സിംഗപ്പൂര്‍ ഡോളര്‍ തട്ടിപ്പ് നടത്തിയെന്നാണ് പോലീസ് റിപ്പോര്‍ട്ട് .
എട്ട് വര്‍ഷത്തിനിടെ മൂന്നാം തവണയാണ് കവീന ജയിലിലാകുന്നത്. മുമ്പത്തെ കേസുകളില്‍ ജയിലിലായിരുന്ന കവീന 2015 ഒക്ടോബറിലാണ് പുറത്തിറങ്ങിത്.തുടര്‍ന്ന് 2016 ഓഗസ്റ്റ് മുതല്‍ വീണ്ടും തട്ടിപ്പ് ആരംഭിക്കുകയും 9 ലക്ഷം സിംഗപ്പൂര്‍ ഡോളറിലധികം പണം തട്ടിപ്പ് നടത്തുകയും ചെയ്തിരുന്നു . ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത തട്ടിപ്പില്‍ ഏറ്റവും വലിയ തുകയുടെ തട്ടിപ്പാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങിയതിനു ശേഷം യുവതി അത് ഓണ്‍ലൈനില്‍ വില്‍പനക്ക് വെക്കുന്നതിന് മുമ്പ് തന്നെ വിറ്റഴിക്കും. എന്നാല്‍ ഈ തുക തിരിച്ചടക്കാതെ കബളിപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി. നിരവധി ടിക്കറ്റുകള്‍ ഏജന്‍സിയില്‍ നിന്നും ഒരുമിച്ച് എടുത്താണ് തട്ടിപ്പ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *