CLOSE

സ്ത്രീ രോഗവിദഗ്ധന്‍ രോഗികളായ 350 ഓളം സ്ത്രീകളെ പീഡിപ്പിച്ചു; ഏഴായിരം കോടി രൂപയോളം നഷ്ടപരിഹാരം

ക്യാമ്ബസ് ഗൈനക്കോളജിസ്റ്റ് ഉള്‍പ്പെട്ട ലൈംഗിക പീഡനക്കേസില്‍ ഏഴായിരം കോടിയോളം രൂപ നഷ്ടപരിഹാം നല്‍കാമെന്ന് സമ്മതിച്ച് സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി (USC). ഏറെ വിവാദം ഉയര്‍ത്തിയ ജോര്‍ജ് ടിന്‍ഡാല്‍ ലൈംഗിക പീഡനക്കേസിലാണ് ഇരകള്‍ക്കായി ഇത്രയും വലിയ തുക നഷ്ടപരിഹാരം നല്‍കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തയ്യാറായിരിക്കുന്നത്. യൂണിവേഴ്‌സിറ്റിയില്‍ മുപ്പത് വര്‍ഷത്തോളം പ്രവര്‍ത്തിച്ചയാളാണ് ടിന്‍ഡാല്‍. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണിത്.

തന്റെ രോഗികളായ പതിനാറ് യുവതികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് 2019 ലാണ് ജോര്‍ജ് ടിന്‍ഡാല്‍ അറസ്റ്റിലാകുന്നത്. ഒരു ഗൈനക്കോളജിസ്റ്റായ ഇയാളില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകളുമായി മുന്നൂറ്റിയമ്ബതോളം സ്ത്രീകളാണ് രംഗത്തു വന്നത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ടിന്‍ഡാല്‍ നിഷേധിച്ചിരുന്നു. വിചാരണയ്ക്കായി കാത്തിരിക്കുകയാണ്. പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കപ്പെടുമെന്നുമാണ് കുറ്റക്കാരനല്ലെന്ന പ്രസ്താവനയില്‍ ഉറച്ചു നിന്നു കൊണ്ട് ഇപ്പോള്‍ 74 കാരനായ ടിണ്ടല്‍ പറയുന്നത്. 20 വര്‍ഷത്തിലേറെ പഴക്കമുള്ള കേസില്‍ 18 ലൈംഗിക പീഡനങ്ങള്‍ ഉള്‍പ്പെടെ 29 ക്രിമിനല്‍ കുറ്റങ്ങള്‍ക്കാണ് ടിന്‍ഡാല്‍ വിചാരണ നേരിടുന്നത്.
അതേസമയം ഏഴായിരം കോടിയോളം രൂപയ്ക്ക് കേസില്‍ ഒത്തുതീര്‍പ്പിലെത്തിയതായി പരാതിക്കാരായ സ്ത്രീകളുടെ അഭിഭാഷകര്‍ ലോസ് ഏഞ്ചല്‍സ് സുപ്പീരിയര്‍ കോടതിയെയാണ് അറിയിച്ചത്. ‘യുഎസ്സി കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ അനുഭവിക്കേണ്ടി വന്ന വേദനയില്‍ ഖേദിക്കുന്നു എന്നാണ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് കരോള്‍ ഫോള്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചത്. മുന്നോട്ട് വന്ന എല്ലാവരുടെയും ധൈര്യത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു, വളരെ അത്യാവശ്യമായ ഈ പരിഹാരം സ്ത്രീകള്‍ക്ക് കുറച്ച് ആശ്വാസം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

കേസിന്റെ പശ്ചാത്തലം:

ഗൈനക്കോളജിസ്റ്റ് എന്ന നിലയില്‍ ഡോ. ടിന്‍ഡാലിന്റെ ലൈംഗിക ചൂഷണത്തെക്കുറിച്ച് ലോസ് ഏഞ്ചല്‍സ് ടൈംസ് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ വച്ച് പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടാണ് കേസിന് തുടക്കം കുറിച്ചത്. നൂറു കണക്കിന് സ്ത്രീകള്‍ ഇയാളുടെ മോശം പെരുമാറ്റം വെളിപ്പെടുത്തി രംഗത്തെത്തി.

വൈദ്യപരിശോധനയ്ക്കിടെ ഇയാള്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഫോട്ടോയെടുക്കുകയും കടന്നുപിടിക്കുകയും ചെയ്തുവെന്ന് സ്ത്രീകള്‍ ആരോപിച്ചു. സ്ത്രീകളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ യൂണിവേഴ്‌സിറ്റിയുടെ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ യുഎസ്സി പ്രസിഡന്റിന് സ്ഥാനമൊഴിയേണ്ടിയും വന്നിരുന്നു.

30 വര്‍ഷത്തോളം യൂണിവേഴ്‌സിറ്റി ക്ലിനിക്കില്‍ ജോലി ചെയ്ത ഡോ. ടിന്‍ഡാല്‍, അവിടെ മുഴുവന്‍ സമയ ഗൈനക്കോളജിസ്റ്റായിരുന്നു. ഇയാള്‍ രോഗികളോട് അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തിയതായി ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 2017 ല്‍ ഇയാളെ ഇവിടെ നിന്നും പറഞ്ഞുവിടുകയാണുണ്ടായത്.

ഗൈനക്കോളജിയെക്കുറിച്ചും പരീക്ഷയ്ക്കിടെ ഡോക്ടര്‍മാരുടെ പെരുമാറ്റത്തെക്കുറിച്ചും പുതിയ ചര്‍ച്ചകള്‍ക്കാണ് ടിന്‍ഡാല്‍ കേസ് തുടക്കമിട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *