CLOSE

നടക്കാനാകുന്നില്ല: മൃഗാശുപത്രിയിലെത്തി സ്വയം ഡോക്ടറെ കണ്ട് തെരുവ് നായ

ബ്രസീലിയ: മൃഗാശുപത്രിയിലെത്തി തന്റെ കാലിലെ പരിക്ക് ഡോക്ടറെ കാണിച്ച് ചികിത്സ നേടി തെരുവ് നായ. കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് നടക്കാന്‍ സാധിയ്ക്കാതെ ബുദ്ധിമുട്ടിയ നായയാണ് സ്വയം ആശുപത്രിയിലെത്തിയത്. ബ്രസീലിയന്‍ മുന്‍സിപ്പാലിറ്റിയായ ജസീറോയിലാണ് സംഭവം. ആശുപത്രിയില്‍ എത്തുന്ന നായ ഡോക്ടറെ കാണാന്‍ തിരക്ക് കുറയുന്നത് വരെ കാത്തിരിക്കുന്നതും പിന്നീട് ഡോക്ടറുടെ സമീപത്തേയ്ക്ക് ചെല്ലുന്നതും ആശുപത്രിയുടെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അകത്ത് പ്രവേശിച്ച നായ നിലത്ത് ഇരുന്ന് പരിക്കേറ്റ കാല്‍ ഉയര്‍ത്തിക്കാണിക്കുന്നതും വീഡിയോയില്‍ കാണാം. ഇത് ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍ നായയുടെ അടുത്തേയ്ക്ക് ചെല്ലുകയും നായയെ പരിശോധിക്കുകയുമായിരുന്നു. നായയുടെ കാലില്‍ ആണി തറഞ്ഞിരിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് മുറിവ് വച്ചുകെട്ടി ചികിത്സിക്കുകയും ചെയ്തു. ആശുപത്രിയില്‍ വരുമ്‌ബോള്‍ നായയ്ക്ക് അമിത രക്ത സ്രാവവും ഉണ്ടായിരുന്നു.

ആശുപത്രിയില്‍ കാലിലെ പരിക്ക് കാണിക്കാനാണ് എത്തിയിരുന്നതെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ തെരുവ് നായകളില്‍ കണ്ടുവരുന്ന അര്‍ബുദവും കണ്ടെത്തി. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വളര്‍ത്തു നായകള്‍ ക്ലിനിക്കില്‍ വരുന്നതിനാല്‍ അവയുടെ ഗന്ധം തിരിച്ചറിഞ്ഞാവാം ഈ തെരുവ് നായ ആശുപത്രിയിലെത്തിയതെന്ന് ഡോക്ടര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *