CLOSE

നടി പ്രിയങ്ക ചോപ്രയുടെ റസ്റ്റൊറന്റിനെ പ്രശംസിച്ചു കൊണ്ട് സോഷ്യല്‍ മീഡിയ

നടി പ്രിയങ്ക ചോപ്രയുടെ റസ്റ്റൊറന്റിനെ പ്രശംസിച്ചു കൊണ്ട് സോഷ്യല്‍ മീഡിയ.പുതുതായി ന്യൂയോര്‍ക്കില്‍ തുടങ്ങിയ ഇന്ത്യന്‍ റസ്റ്റോറന്റ് ‘സോന’ ഭക്ഷണപ്രേമികളുടെ പ്രശംസ പിടിച്ചു പറ്റിക്കഴിഞ്ഞു. പ്രിയങ്കക്കൊപ്പം സുഹൃത്ത് മനേഷ് ഗോയാലും ചേര്‍ന്നാണ് റസ്റ്റൊറന്റ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ വെസ്റ്റേണ്‍ ഫ്യൂഷനാണ് റസ്റ്റൊറന്റിന്റെ മൊത്തം പ്രത്യേകത.

ഷെഫ് ഹരി നായക് ആണ് രുചികള്‍ക്കു പിന്നില്‍. റസ്റ്റൊറന്റ് സന്ദര്‍ശിച്ചവരുടെ പോസ്റ്റുകളില്‍ നിന്നും രുചിയേറിയ നിരവധി ഇന്ത്യന്‍ വിഭവങ്ങള്‍ ഇവിടെ ഉണ്ടെന്ന് കാണാനാവും. കേരളാ റൈസ്, ഗോവന്‍ മീന്‍കറി, അപ്പം, കോഫ്ത കുറുമ എന്നിങ്ങനെ തനി നാടന്‍ വിഭവങ്ങള്‍ക്ക് ഒരു യൂറോപ്യന്‍ ടച്ച് നല്‍കിയിട്ടുണ്ട്. ഗോള്‍ഡ്, ബ്ലാക്ക്, വൈറ്റ് നിറങ്ങളാണ് ഇന്റീരിയറിനെ ഭംഗിയാക്കുന്നത്. 1930 കളിലെ മുംബൈയിലെ ആര്‍ട്ട് ഡെക്കോ പീരിഡിനെ അനുസ്മരിപ്പിക്കുന്ന വിധമാണ് ഇതിന്റെ ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ സമൃദ്ധമായ ചരിത്രവും പാരമ്ബര്യവും നിറയുന്നതാണ് റസ്റ്റൊറന്റിന്റെ അകത്തളങ്ങള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *