ലണ്ടന്‍: തോട്ടത്തില്‍ മണ്ണിരകളെ തിരഞ്ഞ ആറ് വയസുകാരന് ലഭിച്ചത് അനേകം വര്‍ഷം പഴക്കമുള്ള ഫോസില്‍. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാന്‍ഡിലെ വാള്സാലിയിലാണ് സംഭവം നടന്നത്. 488 ദശലക്ഷം പഴക്കമുള്ള ഫോസിലാണ് സിദ്ദാഖ് സിംഗ് ജാമാത് എന്ന കുട്ടിയ്ക്ക് കിട്ടിയത്. പവിഴപ്പുറ്റിന്റെ ഫോസിലാണിതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
അടുക്കളത്തോട്ടത്തില്‍ മണ്ണിരയ്ക്കായി കുഴിയ്ക്കുമ്ബോഴാണ് ഈ അപൂര്‍വ്വ വസ്തു ശ്രദ്ധയില്‍പ്പെടുന്നത്. ഏതെങ്കിലും ജീവിയുടെ കൊമ്ബാകും ഇതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ സമ്മാനമായി കിട്ടിയ ഫോസില്‍ തിരിച്ചറിയുന്ന കിറ്റ് ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് താന്‍ കണ്ടെത്തിയത് ഫോസിലാണെന്ന് കുട്ടിയ്ക്ക് മനസിലാകുന്നത്. തുടര്‍ന്ന് വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു.
വിചിത്ര രീതിയിലുള്ള വസ്തു കണ്ട് ആദ്യം അമ്ബരന്നുവെന്ന് പിതാവ് വിഷ് സിംഗ് പറയുന്നു. കൂടുതല്‍ പരിശോധനയില്‍ ഹോണ്‍ കോറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഫോസിലാണിതെന്ന് തിരിച്ചറിഞ്ഞു. മകന് കണ്ടെത്തിയ ഫോസില്‍ ബര്‍മിംഗ്ഹാം സര്‍വ്വകലാശാലയിലെ മ്യൂസിയത്തിന് കൈമാറാല്‍ ഒരുങ്ങുകയാണ് കുടുംബം. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കുടുംബം പറയുന്നു.