CLOSE

തലയറുത്ത് മാറ്റിയ നിലയില്‍ എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

മെക്‌സിക്കോ : തലയറുത്ത് മാറ്റിയ നിലയില്‍ എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. മെക്സിക്കോയിലെ മിച്വോകാന് സംസ്ഥാനത്തെ അഗ്വാലിലയിലാണ് സംഭവം. പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസാണ് വിവരം പുറത്തു വിട്ടത്. വെടിയേറ്റ മുറിവുകളോടെയും പരിക്കുകളോടെയുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെടിയുണ്ടകളും ലഭിച്ചിട്ടുണ്ട്.

പരിശീലനം നേടിയ സായുധ ക്രമിനല്‍ സംഘമാണ് കാര്‍ട്ടല്‍സ് യുണിഡോസ് എന്ന് അറിയപ്പെടുന്ന യുണൈറ്റഡ് കാര്‍ട്ടല്‍സ് ഗ്രൂപ്പ്. ന്യൂ ജനറേഷന്‍ ക്രിമിനല്‍ സംഘമായ ജലിസ്‌കോയുമായി ഇവര്‍ നടത്തിയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഭരണകൂടം ഉത്തരവിട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *