CLOSE

മലേഷ്യന്‍ സെക്യൂരിറ്റി ജീവനക്കാരന്റെ ഉച്ചഭക്ഷണം വൈറലാകുന്നു

ക്വാലലംപൂര്‍: മലേഷ്യയിലെ ഒരു സുരക്ഷാ ജീവനക്കാരന്റെ ഉച്ചയൂണ് കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. വെറും ഉള്ളി, വെളുത്തുള്ളി എന്നിവ ഉപയോഗിച്ച് ചോറ് കഴിക്കുന്ന ഒരു സെക്യൂരിറ്റി ഗാര്‍ഡിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരിക്കുന്നത്.

മലേഷ്യയില്‍ നിന്നുള്ള സെക്യൂരിറ്റി ഗാര്‍ഡിന്റെ ചിത്രം അദ്ദേഹത്തിന്റെ സുഹൃത്ത് അപിത് ലിഡ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡ് ഉച്ചഭക്ഷണം വളരെയധികം സ്‌നേഹത്തോടെ കഴിക്കുന്നതിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.

ഇതിനൊപ്പം മറ്റൊരു ചിത്രവും ആപിത് ലിഡ് പങ്ക് വച്ചിട്ടുണ്ട്. അതില്‍, അദ്ദേഹത്തിന്റെ ടിഫിന്‍ ബോക്‌സ് കാണിച്ചിരുന്നു. അതില്‍ ചോറും, ഉള്ളിയും, വെളുത്തുള്ളി ഇതളുകളും ഉള്‍പ്പെടുന്നു.

പ്രദേശീക ഭാഷയില്‍ കുറിച്ചിരിക്കുന്ന അടിക്കുറിപ്പില്‍ തന്റെ സുഹൃത്ത് കഠിനാധ്വാനിയായ ആളാണെന്ന് അപിത് ലിഡ് കുറിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *