CLOSE

കാട്ടുതീയുടെ ഭീകരതയില്‍ ഗ്രീസ്;താപനില 45 ഡിഗ്രീ വരെ ഉയര്‍ന്നു

ആഥന്‍സ്: കാട്ടുതീയുടെ ഭീകരതയില്‍ ഗ്രീസ്. രാജ്യത്തിന്റെ പല വന മേഖലകളിലും പടര്‍ന്ന തീ നിയന്ത്രണാതീതമായതോടെ ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു. മുപ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത ചൂടാണ് ഗ്രീസില്‍ ഇപ്പോള്‍. 45 ഡിഗ്രി വരെ താപനില ഉയര്‍ന്നതോടെയാണ് കാട്ടുതീ വ്യാപകമായത്. ലക്ഷക്കണക്കിന് ഏക്കര്‍ വനം ഇതിനകം കത്തിനശിച്ചു. മറ്റു രാജ്യങ്ങള്‍ക്കൂടി സഹായിക്കണമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോട്ടാകിസ് അഭ്യര്‍ത്ഥിച്ചു . എട്ടു പേര്‍ ഇതുവരെ കാട്ടുതീയില്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *