CLOSE

ആഗോള വിപണിയില്‍ ക്രൂഡ് വിലയിടിയുന്നു

മെല്‍ബണ്‍: രാജ്യാന്തര വിപണിയില്‍ നാലുമാസമായി ഇന്ധനവില കുറയുമ്‌ബോഴും മാറ്റം വരുത്താതെ ഇന്ത്യ. ബ്രെന്റ് ക്രൂഡിന് തിങ്കളാഴാച് രണ്ട് ശതമാനമാണ് വില കുറഞ്ഞത്. ഇതോടെ ബാരലിന് 69.29 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില ബാരലിന് 66.96 നിലവാരത്തിലാണ്.

അതെ സമയം കഴിഞ്ഞ ആഴ്ചയില്‍ ആറുശതമാനമാണ് വിലയിടിഞ്ഞത്. നാലുമാസത്തിനിടെ ഒരാഴ്ചയിലെ ഏറ്റവും വലിയ വിലയിടിവാണ് നേരത്തെ ഉണ്ടായത് .

അമേരിക്കയിലും ചൈനയിലും കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനംമൂലം ഉപഭോഗത്തില്‍ കുറവുണ്ടായേക്കാമന്ന വിലയിരുത്തലാണ് ആഗോള വിപണിയില്‍ എണ്ണ വിലയിടിഞതിന്റെ പ്രധാനകാരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *