CLOSE

മുഹറവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയ്ക്കിടെ സ്‌ഫോടനം

പാകിസ്ഥാന്‍ : പുണ്യ മാസമായ മുഹറവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയ്ക്കിടയില്‍ ബോംബ് സ്‌ഫോടനം. സെന്‍ട്രല്‍ പാകിസ്ഥാനില്‍ നടന്ന ഷിയാ മുസ്ലീം ഘോഷയാത്രയിലാണ് സ്‌ഫോടനം നടന്നത്. അപകടത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടു. 50 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ഷിയാ മുസ്ലിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ആഘോഷങ്ങളുടെ ഭാഗമായി സുരക്ഷ കര്‍ശനമാക്കിയിരുന്നു. എന്നിട്ടും സ്‌ഫോടനമുണ്ടായതിന്റെ ഞെട്ടലിലാണ് അധികാരികള്‍. സ്‌ഫോടനത്തിനു ശേഷം പരിക്കേറ്റ് രക്തമൊലിപ്പിച്ചുകൊണ്ട് നിലത്തുകിടക്കുന്ന ആളുകളെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *