CLOSE

അഫ്ഗാനില്‍ ഡ്രോണാക്രമണം, കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു

വാഷിംഗ്ടണ്‍: കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചുവെന്ന് അമേരിക്ക. അഫ്ഗാനിസ്ഥാനിലെ ഐസിസ് ശക്തി കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി. നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലാണ് സംഭവം.തങ്ങള്‍ ലക്ഷ്യം കണ്ടെന്നും, ഐസിസ് നേതാവിനെ വധിച്ചതായും സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു.

അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡനാണ് അക്രമണം നടത്താന്‍ ഉത്തരവിട്ടതെന്നാണ് സൂചന.ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരനെ ലക്ഷ്യമിട്ട് നംഗഹാര്‍ പ്രവിശ്യയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി പെന്റഗന്‍ സ്ഥിരീകരിച്ചു. ഐ എസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പെന്റഗണ്‍ അറിയിച്ചു. ആക്രമണത്തിന്റെ സൂത്രധാരന്‍ നംഗഹാര്‍ പ്രവിശ്യയില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ ആക്രമണം നടന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *