CLOSE

കെ ഇ എ റിഗ്ഗായ് എരിയ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം: പോസ്റ്റര്‍ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി : കാസര്‍ഗോഡ് എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ കുവൈത്ത് റിഗ്ഗായ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, ‘കാസര്‍ഗോഡ് ഉത്സവം 2021’ ന്റെ പ്രചരണാര്‍ത്ഥം സെപ്തംബര്‍ പതിനേഴ് വെള്ളിയാഴ്ച റിഗ്ഗായ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടത്തുന്ന പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരത്തിന്റെ പോസ്റ്റര്‍, മുഖ്യസ്‌പോണ്‍സര്‍ ഫര്‍വ്വാനിയ ബദര്‍ അല്‍ സമാ മെഡിക്കല്‍ സെട്രല്‍ ജനറല്‍ മാനേജര്‍ അബ്ദുറസ്സാക്ക് കണ്‍വീനര്‍ അബ്ദുല്‍ റാസ്സിക്കിന് നല്‍കി പ്രകാശനം ചെയ്തു.

വിവിധ ഏരിയകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പതിനാറോളം ടീമുകള്‍ മത്സരിക്കും. പ്രസിഡണ്ട് റഹീം അരിക്കാടിയുടെ അധ്യക്ഷതയില്‍ കെ ഇ എ അഡൈ്വസറി ബോര്‍ഡ് അംഗം ഹമീദ് മധൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്ള കടവത്ത് സ്വാഗതവും സിദ്ദിഖ് ഷര്‍ഖി നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *