CLOSE

പട്ടികജാതി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം

പട്ടികജാതി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സരപരീക്ഷകളില്‍ വ്യക്തിത്വവികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളില്‍ പരിശീലനം നല്‍കുന്നു. മൂന്നു മാസത്തെ സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപെന്‍ഡായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/മൂന്ന് വര്‍ഷ ഡിപ്ലോമ/എഞ്ചിനീയറിങ്ങ് എന്നിവയിലേതെങ്കിലും പാസായവര്‍ക്കും കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അവസരം ലഭിക്കും. പ്രായപരിധി 18നും 26നും മധ്യേ. താല്‍പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി.ഒ. തിരുവനന്തപുരം 695015 എന്ന വിലാസത്തിലോ www.cybersricdit@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ സെപ്റ്റംബര്‍ 27 നകം അയക്കണം. അപേക്ഷകള്‍ www.cybersri.org എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0471-2933944,

Spread the love

Leave a Reply

Your email address will not be published. Required fields are marked *