CLOSE

കെ ഇ എ കാസര്‍ഗോഡ് ഉത്സവ് 2021 പോസ്റ്റര്‍ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കാസര്‍ഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍ഗോഡ് എക്‌സ്പാട്രിയറ്റ് അസോസിയേഷന്‍ പതിനേഴാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സഗീര്‍ തൃക്കരിപ്പൂര്‍ മെമ്മോറിയല്‍ കുടിവെള്ളം പദ്ധതിയുടെ ധന ശേഖരണാര്‍ത്ഥം നടത്തുന്ന കാസര്‍ഗോഡ് ഉത്സവ് 2021 പ്രോഗ്രാമിന്റെ പോസ്റ്റര്‍ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഖലീല്‍ അടൂര്‍ ബദര്‍ അല്‍ സമ പ്രതിനിധി അനസ്, പ്രീമ അറീജ് അല്‍ ഹുദ പ്രതിനിധി ജാബിര്‍ എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.

ഓണ്‍ലൈനിലും ലൈവിലുമായിട്ട് അഞ്ച് കാറ്റഗറിയിലായിട്ട് പതിനാറിനം മത്സരങ്ങളാണ് നടത്തുന്നത്.
ഓണ്‍ലൈന്‍ പരിപാടികള്‍ Kasaragod Expatriates Association KEA – Kuwait എന്ന കെ ഇ എയുടെ ഫേസ് ബുക്ക് പേജിലായിരിക്കും.

ഭരതനാട്യം, മാപ്പിളപ്പാട്ട്, ലളിതഗാനം, നിമിഷ പ്രസംഗം, മിമിക്രി, മോണോആക്ട്, പ്രഛന്നവേഷം, സിനിമാറ്റിക്ക് ഡാന്‍സ്, സിനിമാ ഗാനം, നാടന്‍പാട്ട്, ഡബ്മാഷ്, പ്രസംഗം, ഫാഷന്‍ ഷോ, കളറിംഗ് എന്നിങ്ങനെയാണ് മത്സരങ്ങള്‍.

ഇന്ത്യയുടെ എഴുപതിയഞ്ചാം സ്വാതന്ത്രത്തിന്റെ ഭാഗമായുള്ള ആസാദ് കാ അമ്രീത് മഹോത്സവും, ഇന്ത്യ കുവൈത്ത് ഡിപ്ലോമാറ്റിക്ക് റിപ്പബ്ലിക്ക് റിലേഷന്‍സിന്റെ അറുപതാം വാര്‍ഷികവും ഉള്‍പെടുത്തികൊണ്ടാണ് പതിനേഴാം വാര്‍ഷികം നടത്തുന്നത്.

പരിപാടിയുടെ ഉദ്ഘാടനം ഒക്ടോബര്‍ പതിനഞ്ചാം തീയതി ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.

പ്രസിഡന്റ് നാസര്‍ പി എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചീഫ് പാട്രന്‍ സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ മുഹമ്മദ് കുഞ്ഞി സി എച്ച് ഓണ്‍ലൈന്‍ മത്സരങ്ങളെ പറ്റി വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി സുധന്‍ ആവിക്കര, ചീഫ് കോര്‍ഡിനേറ്റര്‍ അസീസ് തളങ്കര, അഡൈ്വസറി അംഗങ്ങളായ ഹമീദ് മധുര്‍, രാമകൃഷ്ണന്‍ കള്ളാര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അബ്ദുള്ള കടവത്ത് സ്വാഗതവും കണ്‍വീനര്‍ ഹനീഫ പാലായി നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *