CLOSE

പ്രൊബേഷന്‍ വാരാചരണവും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അനുസ്മരണവും നടത്തി

സാമൂഹ്യനീതി വകുപ്പ് കാസര്‍കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെയും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രൊബേഷന്‍ വാരാചരണവും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അനുസ്മരണവും നടത്തി. വാരാചരണം കാസര്‍കോട് പ്രിന്‍സിപ്പല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശന്‍ ഉദ്ഘാടനം ചെയ്തു.ഇന്ത്യ കണ്ട മികച്ചൊരു ന്യായാധിപനും നല്ലൊരു മനുഷ്യസ്നേഹിയുമാണ് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ എന്ന് പഞ്ചാപകേശന്‍ പറഞ്ഞു.കാസര്‍കോട് ഡി എല്‍ എസ് എ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ്-തേര്‍ഡ് ടി കെ നിര്‍മ്മല അധ്യക്ഷത വഹിച്ചു. വി ആര്‍ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബര്‍ 15 മുതല്‍ ഡിസംബര്‍ നാല് വരെയാണ് പ്രൊബേഷന്‍ വാരാചരണം സംഘടിപ്പിക്കുന്നത്.
കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി എം സുഹൈബ് അനുസ്മരണ പ്രഭാഷണം നടത്തി. അശരണര്‍ക്ക് വേണ്ടി നിലകൊണ്ട മഹത് പ്രതിഭയാണ് വി ആര്‍ കൃഷ്ണയ്യരെന്ന് അദ്ദേഹം അനുസ്മരിച്ചു.കാസര്‍കോട് അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ്-1 ആര്‍ എല്‍ ബൈജു മുഖ്യപ്രഭാഷണം നടത്തി.
കാസര്‍കോട് പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ഇ വി അബ്ദുല്‍ റഷീദ്, അഡീഷണല്‍ ജില്ലാ ജഡ്ജ് രാജന്‍ തട്ടില്‍ കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എ സി അശോക് കുമാര്‍, കാസര്‍കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് പി എം ബാലകൃഷ്ണന്‍, കാസര്‍കോട് ജെ എഫ് സി എം-1 ആന്റ് പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് ആര്‍ വന്ദന, കാസര്‍കോട് അഡീഷണല്‍ മുന്‍സിഫ് ആന്റ് ജെ എഫ് സി എം- സെക്കന്റ് ടി കെ യഹ്യ, സബ്ജഡ്ജ് ജലജ, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ബാലചന്ദ്രന്‍,ഡി സി ആര്‍ ബി ഡിവൈ എസ് പി ജയ്സണ്‍ കെ അബ്രഹാം,കാസര്‍കോട് സ്പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് ഗിരീഷ് കുമാര്‍,ഐ സി ഡി എസ് ജില്ലാ പ്രൊഗ്രാം ഓഫീസര്‍ കവിത റാണി രഞ്ജിത്ത്,ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി എ ബിന്ദു,ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ എം വി സുനിത,ജില്ലാ സാമൂഹ്യ നീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ബിന്ദു എസ് നായര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി ബിജു സ്വാഗതവും കാസര്‍കോട് ഡി എല്‍ എസ് എ സെക്ഷന്‍ ഓഫീസര്‍ കെ ദിനേശ നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *