CLOSE

മലയോരത്തെ പുക പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ സ്മാര്‍ട്ടായി

വെള്ളരിക്കുണ്ട്: താലൂക്കിലെ വാഹന പുക പരിശോധനാകേന്ദ്രങ്ങള്‍ എല്ലാം ഓണ്‍ലൈന്‍ ആയി. കേന്ദ്രീകൃത സോഫ്റ്റ് വെയര്‍ ആയ പരിവാഹനുമായി എല്ലാ കേന്ദ്രങ്ങളും ലിങ്ക് ചെയ്താണ് ഇത് നടപ്പാക്കിയത്. താലൂക്കിലെ 11 പുക പരിശോധനാ കേന്ദ്രങ്ങളും വാഹന പരിശോധനക്കു ശേഷം സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നത് ഇനി മുതല്‍ ഓണ്‍ലൈന്‍ ആയിട്ടായിരിക്കും. വാഹനത്തിന്റെ മറ്റെല്ലാ രേഖകളും പോലെ ഇനി ഇതും ഓണ്‍ലൈന്‍ ആയി സൂക്ഷിക്കാനും, പ്രിന്റ് എടുക്കാനും സാധിക്കും. എം പരിവാഹന്‍ ആപ്ലിക്കേഷനില്‍ ഈ വിവരങ്ങള്‍ ലഭ്യമാവും. വാഹന പരിശോധനാ സമയത്ത് ഈ ഡിജിറ്റല്‍ രേഖ കാണിച്ചാല്‍ മതി. ഇന്ത്യയിലെവിടെ നിന്നും ഈ വിശദാംശങ്ങള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനും കഴിയും. പുക പരിശോധന കേന്ദ്രങ്ങളെ മോട്ടോര്‍ വാഹന വകുപ്പിന് കൃത്യമായി മോണിറ്റര്‍ ചെയ്യുവാനും, എത്ര വാഹനങ്ങള്‍ പരിശോധിച്ചു ? എത്ര പരാജയപ്പെട്ടു? അവ തകരാറുകള്‍ പരിഹരിച്ച് വീണ്ടും പരിശോധന നടത്തിയോ തുടങ്ങിയ കാര്യങ്ങള്‍ ഓഫീസിലിരുന്ന് കൊണ്ടു തന്നെ മനസ്സിലാക്കാനും കഴിയും. അന്തരീക്ഷ മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി കുറ്റമറ്റ രീതിയിലുള്ള പുക പരിശോധന ഉറപ്പു വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് നോഡല്‍ ഓഫിസര്‍ കൂടിയായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വിജയന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *