CLOSE

ആഘോഷങ്ങള്‍ മുടങ്ങിയ പുതിയ കാലത്ത്കൊയ്ത്തിനെ ഉത്സവമാക്കി കൊടവലം ഗ്രാമവാസികള്‍ കൊടവലം മഹാവിഷ്ണു ക്ഷേത്രം നവീകരണ കമ്മിറ്റിയാണ്നെല്‍കൃഷിയ്ക്ക് നേതൃത്വം നല്‍കിയത്

പുല്ലൂര്‍: ആഘോഷങ്ങള്‍ മുടങ്ങിയ പുതിയ കാലത്ത് കൊയ്ത്തിനെ ഉത്സവമാക്കി കൊടവലം ഗ്രാമവാസികള്‍ കൊടവലം മഹാവിഷ്ണു ക്ഷേത്രം നവീകരണ കമ്മിറ്റിയാണ് നെല്‍കൃഷിയ്ക്ക് നേതൃത്വം നല്‍കിയത്. വിവിധ പ്രാദേശിക സമിതികളുടെ മേല്‍നോട്ടത്തിലാണ് അഞ്ചേക്കര്‍ വയലിലാണ് കൃഷിയിറക്കിയത്. ക്ഷേത്രം വയല്‍, എടുണ്ട, പാങ്കോട്ട് എന്നിവിടങ്ങളില്‍ കര്‍ഷകര്‍ പ്രതിഫലേച്ഛയില്ലാതെയാണ് വയല്‍ നെല്‍കൃഷിക്കായി വിട്ടു നല്‍കിയത്. രാവിലെ ക്ഷേത്രം വയലില്‍ പാലുറക്കല്‍ ചടങ്ങ് നടത്തി ആദ്യ നെല്‍ക്കറ്റ കൊടവലത്ത് സമര്‍പ്പിച്ച ശേഷമാണ് കൊയ്ത്ത് നടന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വിവിധ വയലുകളിലായി കൊയ്്്ത്ത് നടന്നു. പ്രതികൂല കാലാവസ്ഥയെ മറികടന്നും മികച്ച വിളവ് ലഭിച്ചത്തിന്റെ സന്തോഷത്തിലാണ് ഗ്രാമവാസികള്‍. കൊയ്‌തെടുത്ത നെല്ല് ക്ഷേത്രത്തിലെ നിത്യനിവേദ്യത്തിനെടുക്കാനാണ് തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *