CLOSE

പി. കൃഷ്ണന്‍ നായരുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ പാണൂര്‍ യൂണിറ്റ് കോണ്‍ഗ്രസ് കമ്മിറ്റി നിര്‍മ്മിച്ച സ്മാരകം സ്തൂപം ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ നാടിന് സമര്‍പ്പിച്ചു

മുളിയാര്‍: മുളിയാര്‍ സഹകരണ ബാങ്ക് മുന്‍ പ്രസിഡണ്ടും മുന്‍ മുളിയാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായ പി. കൃഷ്ണന്‍ നായരുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി പാണൂര്‍ യൂണിറ്റ് കോണ്‍ഗ്രസ് കമ്മിറ്റി നിര്‍മ്മിച്ച സ്മാരകം സ്തൂപം ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ നാടിന് സമര്‍പ്പിച്ചു. സുധീഷ് പാണൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

മുന്‍ ഡിസിസി പ്രസിഡന്റ് കെ.പി കുഞ്ഞിക്കണ്ണന്‍, കെ നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, അഡ്വ എ ഗോവിന്ദന്‍ നായര്‍, എം.സി പ്രഭാകരന്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, എ വാസുദേവന്‍, കെ ബലരാമന്‍ നമ്പ്യാര്‍, സി അശോക് കുമാര്‍, ടി ഗോപിനാഥന്‍, അഡ്വ പി രാമചന്ദ്രന്‍ നായര്‍, പി നാരായണന്‍ നായര്‍, പി കുഞ്ഞിക്കണ്ണന്‍ നായര്‍, കെ കുഞ്ഞുണ്ടന്‍, ഇ വേണുഗോപാലന്‍, ശോഭ പായോലം, എ.കെ ശശിധരന്‍, സുധീഷ് പാത്തനടുക്കം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *