ബേഡഡുക്ക: ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് 5-ആം വാര്‍ഡില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ശബരിമല അയ്യപ്പ സേവാ സമാജം ബഡിക്കിക്കണ്ടം യൂണിറ്റ് പ്രവര്‍ത്തകര്‍ തരിശു ഭൂമിയില്‍ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുല്‍സവം പഞ്ചായത്തംഗം ബിജു തായത്ത് ഉല്‍ഘാടനം ചെയ്തു.
ബഡിക്കീകണ്ടം തുമ്പടുക്കയിലും, മുള്ളംകോട്ടുംമാണ് 3ഏക്കറില്‍ പരം തരിശ് ഭൂമിയില്‍ നെല്‍കൃഷി ഇറക്കിയത് .ഇതില്‍ തുമ്പടുക്കയില് ചെയ്ത കൃഷിയുടെ വിളവെടുപ്പാണ് നടന്നത് .
രാജന് കാനകുമ്പിരി , മധുസുദനന്‍ ബത്തകുമ്പിരി തുടങ്ങിയ അയ്യപ്പ സേവാ സമാജം ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.
Spread the love