ഉപ്പള: പതിറ്റാണ്ടുകളുടെ പഴക്കമുള്ള ബേക്കൂര്‍ കുടുംബ ക്ഷേമ കേന്ദ്രം ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ് വൈ എസ് ബേക്കൂര്‍ യൂണിറ്റ് കമ്മിറ്റി നില്‍പ്പ് സമരം നടത്തി.
അമ്പത് വര്‍ഷത്തിലധികം പഴക്കമുള്ള മംഗല്പാടി പഞ്ചായത്തിലെ ബേക്കൂര്‍ സ്കൂള്‍ പരിസരത്ത് പ്രവര്‍ത്തിച്ചു വരുന്ന കുടുംബ ക്ഷേമ കേന്ദ്രം നിലവില്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്ന് അപകടാവസ്ഥയിലാണ്. നാട്ടുകാരും, പ്രദേശവാസികളും ഏറെക്കാലമായി ആശ്രയിച്ച് വന്നിരുന്ന ഈ കേന്ദ്രം അധികാരികളുടെ അനാസ്ഥ കൊണ്ടാണ് ഈ നിലയില്‍ എത്തിപ്പെട്ടത്. ദിവസവും നൂറിലേറെ ആളുകള്‍ക്കു സാന്ത്വനവും ആശ്രയമായിരുന്ന കുടുംബ ക്ഷേമ കേന്ദ്രം ഉടന്‍ കെട്ടിടം പുതുക്കിപ്പണിതു എല്ലാ സൗകര്യങ്ങളോട് കൂടി നാട്ടുകാര്‍ക്ക് നല്‍കണമെന്ന് എസ് വൈ എസ് ആവശ്യപ്പെട്ടു.
എസ് വൈ എസ് ഉപ്പള സോണ്‍ സേവനം സെക്രട്ടറി ലത്തീഫ് സഖാഫി ബേക്കൂര്‍ നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്തു.
സിദ്ദിഖ് ലത്തീഫി , സിദ്ദിഖ് സഖാഫി ബേകൂര്‍, മൊയ്ദീന് സി എം, അഷ്റഫ് വെജിറ്റബിള്‍, ഖലീല്‍ രിഫായി നഗര്‍, അന്‍സീര്‍ അലി സഅദി, അബ്ദുല്‍ നാസര്‍, യുസുഫ് സുറൈജി, യുസുഫ് കല്പന, ഹൈദര്‍ ബാംഗ്ലൂര്‍, തന്ഫീര് തുടങ്ങിയവര്‍ സംബന്ധിച്ചു. എത്രയും പെട്ടന്ന് പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് കൊണ്ട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ അധികാരികളെ ധരിപ്പിക്കാനും നിവേദനം നല്‍കാനും തീരുമാനിച്ചു.
ബേക്കൂര്‍ കുടുംബക്ഷേമ കേന്ദ്രം ശോചനീയാവസ്ഥ പരിഹരിക്കണം:എസ് വൈ എസ് നില്‍പ്പ് സമരത്തില്‍ പ്രതിഷേധമുയര്‍ന്നു

Spread the love