കാസറഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുന്‍സിപാലിറ്റികളിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ അസി. റിട്ടേണിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്) എ.കെ രമേന്ദ്രന്‍ സംസാരിച്ചു. ട്രയിനിങ് നോഡല്‍ ഓഫീസര്‍ കെ.ബാലകൃഷ്ണന് നടപടികള്‍ വിശദീകരിച്ചു. മാസ്റ്റര്‍ ട്രയിനര്‍മാരായ എസ് ഗോവിന്ദന് എല്‍.കെ സുബൈര്‍ ജി.സുരേഷ് ബാബു എം.ഹംസ കെ നാരായണന് എന്നിവര്‍ ക്ലാസെടുത്തു.
കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം മുന്‍സിപാലിറ്റികളിലെ വരണാധികാരികള്‍ ഉപവരണാധികാരികള്‍ സഹഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. നാളെ (13)ന് പരിശീലനം സമാപിക്കും. 14,15 തീയതികളില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലേയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലേയും വരണാധികാരികള്‍, ഉപ വരണാധികാരികള്‍ സഹ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള പരിശീലനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.
15,16 തീയതികളില്‍ പരപ്പബ്ലോക്ക് പഞ്ചായത്തിലേയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലേയും വരണാധികാരികള്‍,
ഉപ വരണാധികാരികള്‍ സഹ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള പരിശീലനം ഹൊസ്ദുര്‍ഗ് താലൂക്ക് മിനി കോണ്‍ഫറന്‍സ് ഹാളിലും 19, 20 തീയതികളില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തു ഹാളില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലേയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലേയും വരണാധികാരികള്‍, ഉപ വരണാധികാരികള്‍ സഹ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള പരിശീലനം വും 20,21 തീയതികളില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലേയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലേയും വരണാധികാരികള്‍, ഉപ വരണാധികാരികള്‍ സഹ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള പരിശീലനം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തു ഹാളിലും 21, 22 തീയതികളില്‍.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലേയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലേയും വരണാധികാരികള്‍, ഉപ വരണാധികാരികള്‍ സഹ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള പരിശീലനം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തു ഹാളിലും 22, 23 തീയതികളില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലേയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലേയും വരണാധികാരികള്‍, ഉപ വരണാധികാരികള്‍ സഹ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള പരിശീലനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളിലും നടക്കും.രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് എല്ലാ കേന്ദ്രങ്ങളിലും പരിശീലനം. പരിശീലന പരിപാടികളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കളക്ടര്‍ ആമുഖ അവതരണം നടത്തും