CLOSE

അഴിമതിക്കാരായ മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി കെ.ടി ജലീലും രാജിവെക്കണമെന്നാവശ്യപ്പെട്ട് സ്പീക്ക്അപ്പ് കേരള നാലാംഘട്ട സമരത്തിന്റെ ഭാഗമായി യുഡിഎഫ് ബളാല്‍ മണ്ഡലം കമ്മിറ്റി വെള്ളരിക്കുണ്ടില്‍ സമരം നടത്തി; ഡി സി സി ജനറല്‍ സെക്രട്ടറി ഹരിഷ് പി നായര്‍ സമരം ഉദ്ഘാടനം ചെയ്തു

ബളാല്‍: അഴിമതിക്കാരായ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി ജലീലും രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തി യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന സ്പീക്ക് അപ്പ് കേരള നാലാംഘട്ട സമരങ്ങളുടെ ഭാഗമായി യു.ഡി.എഫ് ബളാല്‍ മണ്ഡലം കമ്മിറ്റി വെള്ളരിക്കുണ്ടില്‍ നടത്തിയ സമരം മുസ്ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം സെക്രട്ടറി എ.സി.എ ലത്തീഫിന്റെ അധ്യക്ഷതയില്‍ ഡി സി സി ജനറല്‍ സെക്രട്ടറി ഹരിഷ് പി.നായര്‍ ഉദ്ഘാടനം ചെയ്തു. ബളാല്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.പി ജോസഫ്. മണ്ഡലം ജനറല്‍ സെക്രട്ടറി ഷോബി ജോസഫ്, ആന്റണി കുമ്പുങ്ങല്‍, കേരള കോണ്‍ഗ്രസ് നേതാവ് അബ്രഹാം തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *