ഉപ്പള: ഈ കോവിഡ് ദുരിത കാലത്തും ടിപ്പര്‍ മേഖലയിലെ തൊഴിലാളികളോട് അധികൃതര്‍ കാണിക്കുന്ന വിവേചനപരവും, ധിക്കാരപരവുമായ നടപടികള്‍ മൂലം ആത്മഹത്യയിലേക്ക് തള്ളിവിടുന്ന റവന്യൂ, ജിയോളജി, ആര്‍ടിഒ, പോലീസ് ഉദ്യോഗസ്ഥന്മാരുടെ നടപടികള്‍ക്കെതിരെ കനത്ത പ്രതിഷേധമുയര്‍ത്തി മഞ്ചേശ്വരം മേഖല ടിപ്പര്‍ ഓണേഴ്സ് & വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് സൂചന പണിമുടക്ക് നടത്തി.
ഉദ്യോഗസ്ഥ പീഡനം മൂലം ആത്മഹത്യക്ക് ശ്രമിച്ച ടിപ്പര്‍ തൊഴിലാളി ഇര്‍ഷാദിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് ബന്ദിയോട് വെച്ച് നടത്തിയ പണിമുടക്ക് ഉദ്യോഗസ്ഥര്‍ക്ക് കനത്ത താക്കീതായി മാറി.
കാസര്‍കോട്് ജില്ലാ ടിപ്പേഴ്സ് ഡ്രൈവേഴ്സ് ആന്റ് ഓണേഴ്സ് യൂണിയന് ജില്ലാ സെക്രട്ടറി ഫാറൂഖ് ബന്ദിയോട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അലി ഒളയം, എം ബി മുഹമ്മദ്, ലത്തീഫ് മാഷാ അല്ലാഹ്, ലത്തീഫ് മജെസ്റ്റിക്, അനീഫ്, രാജേഷ്, ഫാറൂഖ്, ഷാനി.മുഹമ്മദ് ഹനീഫ്, മനോജ് തുടങ്ങി നിരവധിയാളുകളാണ് പരിപാടിയില്‍ സംബന്ധിച്ചത്.
ജില്ലയിലെ കാസര്‍കോട്, വിദ്യാനഗര്‍, ചെര്‍ക്കള, പൊയിനാച്ചി, കുറ്റിക്കോല്‍, കാഞ്ഞങ്ങാട്, ബന്തടുക്ക, വെള്ളരിക്കുണ്ട് ,നീലേശ്വരം , പാണത്തൂര്‍ എന്നീ കേന്ദ്രങ്ങളില്‍ നടത്തിയ സൂചനാ പണിമുടക്കിലും നിരവധി ടിപ്പര്‍ തൊഴിലാളികള്‍ അണിനിരന്നു.