CLOSE

കാസര്‍കോട് ജനമൈത്രി പോലീസും കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷനും സംയുക്തമായി നടത്തുന്ന ട്രൂലൈഫ് കെയര്‍ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട് : ജില്ലയിലെ മെഡിക്കല്‍ ലബോറട്ടറി ഉടമകളുടെ കൂട്ടായ്മയായ കെ പി എല്‍ ഒ എഫ് ജനമൈത്രി പോലീസിന്റെ സഹകണത്തോടെ സൗജന്യമായി വീടുകളില്‍ ചെന്ന് മെഡിക്കല്‍ സേവനങ്ങള്‍ ചെയ്യാന്‍ വേണ്ടി ഒരു മാസത്തെ ട്രൂ ലൈഫ് കെയര്‍ കാമ്പയിന്‍ തുടങ്ങുന്നതിന്റെ ലോഗോ കാസര്‍കോട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് പ്രകാശനം ചെയ്തു. ജനമൈത്രി പോലീസുകാരായ മധു കരകടവത്ത്,പ്രവീണ്‍ കുമാര്‍ ,എ എസ് ഐ ഉമേഷ്, രമേഷ് , റൈറ്റര്‍ രാമചന്ത്രന്‍ കെ പി എല്‍ ഒ എഫ് ജില്ലാ സെക്രട്ടറി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കോവിഡ് കാലയളവില്‍ ജനങ്ങള്‍ ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുന്നത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. കൊറോണയെ ഭയന്ന് അത്യാവശ്യമായി ലഭിക്കേണ്ട ചികിത്സയും, മരുന്നുകളും മറ്റും നിസ്സഹായമായി ഒഴിവാക്കുകയാണ് പലരും. അത് മറ്റൊരു തരത്തിലുള്ള വിപത്തിലേക്കും നയിക്കുന്നു. ഈ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സുരക്ഷയെ പ്രധാനമായിക്കണ്ട് കൊണ്ട് ജനങ്ങളെ ആരോഗ്യ മേഖലയുമായി ബന്ധിപ്പിക്കുക എന്നതാണ് ട്രൂ ലൈഫ് കെയര്‍ എന്ന പദ്ധതിയുടെ ലക്ഷ്യം.
സൗജന്യമായി വീടുകളില്‍ ചെന്ന് ഇ-സഞ്ജീവനി എന്ന ഗവണ്‍മെന്റ് പദ്ധതി ഉപയോഗിച്ച് ഡോക്ടറുടെ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ കിടപ്പിലായ രോഗികളുടെയും രക്ത, മൂത്ര പരിശോധനക്കുള്ള സാമ്പിള്‍ എടുക്കുക,സൗജന്യ ഷുഗര്‍-പ്രഷര്‍ പരിശോധന കിടപ്പിലായരോഗികള്‍ക്ക് വേണ്ട പരിചരണം എന്നിങ്ങനെയുള്ള സേവനങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നു.
പൊതു ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഈ പദ്ധതി അന്തിമ ഘട്ടത്തിലാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതി കിട്ടിയാലുടനെ സേവനം ആരംഭിക്കുമെന്നും ട്രൂ ലൈഫ് കെയര്‍ കോര്‍ഡിനേറ്റര്‍ അസ്‌ക്കര്‍ കീഴൂറും, അഫീഫ് ഐ ടി ഐ എന്നിവര്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *