CLOSE

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പാക്കം ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുകുമാരന്‍ പൂച്ചക്കാടിന് കെട്ടിവെയ്ക്കാനുള്ള തുക കൃപേഷ് – ശരത്ത് ലാലിന്റെ രക്ഷിതാക്കള്‍ നല്‍കി

പളളിക്കര: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പാക്കം ഡിവിഷനില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാടിന് കെട്ടിവെയ്ക്കാനുള്ള തുക കല്ല്യോട്ടെ രക്തസാക്ഷികളായ കൃപേഷ് – ശരത്ത് ലാലിന്റെ രക്ഷിതാക്കളായ കൃഷ്ണനും സത്യനാരായണനും നല്‍കി. പെരിയ ഇരട്ടകൊലകേസിലെ പ്രതി പട്ടികയിലുളള സിപിഎം നേതാവ് കെ മണികണ്ഠനാണ് എതിരാളി. ശക്തമായ മത്സരം കാഴ്ചവെയ്ക്കാനാണ് ചിത്രകാരനും, ജനകീയ പൊതുപ്രവര്‍ത്തനുമായ സുകുമാരനെ ഇറക്കിയത്. കല്ല്യോട്ടെ രക്തസാക്ഷികളുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന ചെയ്ത് കൃപേഷ് – ശരത്ത് ലാലിന്റെ രക്ഷിതാക്കളില്‍ നിന്ന് കെട്ടിവെയ്ക്കാനുള്ള തുക സ്വീകരിച്ച് തെരെഞ്ഞടുപ്പ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സിരാജന്‍ പെരിയ, ഡിസിസി നിര്‍വ്വാഹക സമിതി അംഗം സത്യന്‍ പൂച്ചക്കാട്, ജവഹര്‍ ബാലമഞ്ച് ജില്ലാ ചെയര്‍മാന്‍ രാജേഷ് പളളിക്കര, യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് അനൂപ് എം.കെ പെരിയ ബ്ലോക്ക് സ്ഥാനാര്‍ത്ഥി എം.കെ ബാബുരാജ്, ജനാര്‍ദ്ദനന്‍ കല്ലോട്ട് എന്നിവര്‍ കൂടെയുണ്ടായിരുന്നു. ഇന്ന് നോമിനേഷന്‍ നല്‍കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *