CLOSE

ഫ്ളാറ്റിലെ മലിനജലം: പ്രശ്നം പരിഹാരത്തിന് പഞ്ചായത്ത് ഇടപെട്ടില്ലെങ്കില്‍ മരണം വരെ സമരം ചെയ്യാനൊരുങ്ങി മെഹ്മൂദ് കൈകമ്പ

ഉപ്പള: കൈകമ്പയിലെ അപാര്‍ട്മെന്റില്‍ നിന്നും രാത്രിയില്‍ പൈപ്പ് വഴി കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നതു സംബന്ധിച്ച് ഒരു കുടുംബം ദുരിതത്തിലായിട്ടും എട്ട് വര്‍ഷം കഴിഞ്ഞിട്ടും മംഗല്‍പാടി പഞ്ചായത്ത് തിരിഞ്ഞു നോക്കാത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. ഈ അപാര്‍ട്മെന്റില്‍ മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അനധികൃതമായി പണിത ഈ ഫ്ളാറ്റ് സമുച്ചയത്തിന് നമ്പര്‍ അനുവദിച്ചു കൊടുത്തു സഹായിച്ചുവെന്നതാണ് പഞ്ചായത്ത് നേരിടുന്ന വിമര്‍ശനം.

കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നത് മൂലം കിണറിലെ വെള്ളത്തിന്റെ നിറ വിത്യാസവും, അസഹനീയമായ ദുര്‍ഗന്ധവും കാരണം പരിസര പ്രദേശം പകര്‍ച്ചവ്യാധികളില്‍പ്പെടുമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. അപാര്‍ട്മെന്റിന്റെ കാര്‍ പാര്‍ക്കിങ്ങില്‍ ഇവരുടെ ഉപയോഗ്യശൂന്യമായ കിണറ്റിലേക്കാണ് മലിനജലം ഒഴുക്കി വിടുന്നത്. ഇത് തൊട്ടടുത്തുള്ള മെഹ്മൂദിന്റെ കിണറ്റില്‍ ഉറവകളായി എത്തുന്നു. ഇക്കാര്യം പൊല്യൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ആരോഗ്യ വിഭാഗം, പഞ്ചായത്ത് അധികാരികള്‍ക്ക് ഫോട്ടോ, വീഡിയോ സഹിതം കാണിച്ചു കൊടുത്തിട്ടും യാതൊരു നടപടിയുമുണ്ടായില്ല.

ഈ പ്രശ്നം അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മരണം വരെ സമരം ചെയ്യുമെന്ന് മെഹ്മൂദ് കൈകമ്പ മുന്നറിയിപ്പ് നല്‍കി. ഇത് സംബന്ധിച്ച് സൂചനാ സമരമെന്ന നിലയില്‍ ഫ്ളാറ്റിന് മുന്നില്‍ ഏകദിന നിരാഹാര സത്യാഗ്രഹം ആരംഭിക്കും. പ്രശ്ന പരിഹാരത്തിന് പഞ്ചായത്ത് മുന്‍കൈ എടുത്തില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും, അധികാരികള്‍ കണ്ണ് തുറക്കുന്നത് വരെ സമര രംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *